പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു; 3 പേർ ചികിത്സയിൽ

Published : Jan 13, 2025, 05:39 AM ISTUpdated : Jan 13, 2025, 05:42 AM IST
പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു; 3 പേർ ചികിത്സയിൽ

Synopsis

ആൻ ഗ്രേയ്സ്, എറിൻ, നിമ എന്നിവർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഡാം റിസർവോയറിൽ ചെരുപ്പ് വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് നാലു പെൺകുട്ടികളും വീണത്. 

തൃശ്ശൂർ : പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. റിസർവോയറിൽ വീണ മറ്റ് മൂന്നു പേർ ചികിൽസയിൽ തുടരുകയാണ്. ആൻ ഗ്രേയ്സ്, എറിൻ, നിമ എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുളളത്. സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു പെൺകുട്ടികൾ. ഡാം റിസർവോയറിൽ ചെരുപ്പ് വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

മഹാകുംഭമേളക്ക് ഇന്ന് തുടക്കം, പ്രയാ​ഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭക്തർ

 

<

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്