
തിരുവനന്തപുരം: മുംബൈയിലേക്ക് തിരുവനന്തപുരത്തു നിന്ന് ഒരു പ്രതിദിന വിമാന സർവീസ് കൂടി ആരംഭിക്കുന്നു. വിസ്താര എയർലൈൻസിന്റെ പുതിയ സർവീസ് സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ തുടങ്ങും. ഈ സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ സർവീസ് ആണിത്.
ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം ഏഴ് ആകും.
രാവിലെ 8.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം (യുകെ 558) 10.45ന് മുംബൈയിൽ എത്തും. തിരികെ രാത്രി 8.25ന് പുറപ്പെട്ട് (യുകെ 557) 11 മണിക്ക് തിരുവനന്തപുരത്ത് എത്തും. ശംഖുമുഖത്തെ ഡൊമെസ്റ്റിക് ടെർമിനലിൽ നിന്നാണ് സർവീസ്.
രാജ്യത്തിനകത്തുള്ള മറ്റ് വിവിധ നഗരങ്ങളിലേക്കും യൂറോപ്, യുഎസ്, ഗൾഫ് ഉൾപ്പെടെ വിദേശ നഗരങ്ങളിലേക്കും തിരിച്ചും കണക്റ്റിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് വിമാനങ്ങളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.
ഈ സുവർണാവസരം പാഴാക്കല്ലേ..! 50 ശതമാനം വരെ വമ്പൻ ഡിസ്ക്കൗണ്ട്, ഉയർന്ന ക്ലാസിൽ പറക്കാം; ഓഫറുമായി ഒരു എയർലൈൻസ്
മുംബൈ: ഈ വർഷം സെപ്റ്റംബർ ആറ് മുതൽ നവംബർ 30 വരെ യാത്ര ചെയ്യുന്നതിനായി ഈ മാസം 31 നകം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യക്കാരായ യാത്രക്കാർക്കായി വമ്പൻ ഓഫറുമായി വിയറ്റ്ജെറ്റ്. ബിസിനസ് ക്ലാസ് നിരക്കിൽ 40 ശതമാനവും സ്കൈബോസ് ക്ലാസിൽ 50 ശതമാനവുമാണ് വിയറ്റ്ജെറ്റ് കിഴിവനുദിക്കുന്നത്. രാജ്യാന്തര റൂട്ടുകൾക്ക് പുറമെ വിയറ്റ്നാം ആഭ്യന്തര സർവീസുകൾക്കും ഈ ഓഫർ ബാധകമാണ്.
ബിസിനസ് ക്ലാസ് ഡിസ്കൗണ്ടിനായി "BESTFLIGHT" എന്ന പ്രമോഷൻ കോഡും സ്കൈബോസിന്റെ കാര്യത്തിൽ "ENJOYFLYING" എന്ന കോഡുമാണ് ഉപയോഗിക്കേണ്ടത്. വിയറ്റ് ജെറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ https://www.vietjetair.com/en - ലും മൊബൈൽ ആപ്പിലും ഡിസ്കൗണ്ടിനായി അപേക്ഷിക്കാവുന്നതാണ്. കൂടാതെ വിയറ്റ്നാം ദേശീയ ദിനം പ്രമാണിച്ച് ഇന്ത്യൻ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ 20 ലക്ഷം ടിക്കറ്റുകൾ വിയറ്റ്ജെറ്റ് ലഭ്യമാക്കുന്നുണ്ട്.
നിരക്ക് 5,555 (നികുതിയും മറ്റ് ഫീസുകളുമടക്കം) രൂപയിൽ തുടങ്ങുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് മാത്രമല്ല, വിനോദ സഞ്ചാരത്തിനായാലും ബിസിനസ്, സ്കൈബോസ് ക്ലാസുകളിൽ ലോക നിലവാരത്തിലുള്ള ആഢംബര സൗകര്യങ്ങളാണ് ലഭിക്കുക. അതേസമയം, കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈ മാസം ആരംഭിച്ചിരുന്നു.
വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് തുടങ്ങിയതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 45 പ്രതിവാര വിമാന സർവീസുകളായി ഉയർന്നു തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് സർവീസ് നടത്തുക. നിലവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾക്ക് പുറമെയാണ് ഈ പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്.