കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ

Published : Jan 09, 2024, 09:31 PM IST
കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ

Synopsis

കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പൂങ്കുളം പാലപ്പൂര്‍ വട്ടവിള വീട്ടിൽ രാഹുൽ (19) ആണ് അറസ്റ്റിലായത്. പൂങ്കുളം കൈലിപ്പാറ സ്വദേശിയായ ഉല്ലാസി(30) നെ ആക്രമിച്ച് ചെവിക്കും കൈയ്ക്കും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. നേരത്തെ ഉല്ലാസിന്റെ  വീടിനടുത്ത്  ലഹരി വില്പന  സംഘം പരസ്പരം അടിപിടി നടത്തുകയും അവരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. 

ഇതുമായി ബന്ധപ്പെട്ട വൈരാഗ്യത്തെ തുടർന്നാണ് സംഘം ഉല്ലാസിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.  ആക്രമണത്തിന് ശേഷം സംഘം ഒളിവിൽ കഴിയവെ ഇന്നലെയാണ് പ്രതിയെ കോവളം സി.ഐ. ബിജോയിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മുന്നിൽ നിന്ന് നയിച്ചത് മുഖ്യമന്ത്രി, സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രവിജയം; ഏവർക്കും നന്ദിയെന്ന് ശിവൻകുട്ടി

അതേസമയംകൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ ആക്രമണ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എറണാകുളം നോർത്തിലുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമയായ ബെൻജോയ്, സുഹൃത്ത് ഷൈജു എന്നിവർ ചേർന്നാണ് ഇന്നലെ രാത്രി യുവതിയെ മർദ്ദിച്ചത്. ലോഡ്ജിൽ താമസിക്കാൻ എത്തിയ യുവതിക്ക് നേരെയാണ് മർദ്ദനമുണ്ടായത്. വാഗ്വാദം, മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. ഹോട്ടലിൽ നടന്ന വാക്ക് തർക്കത്തിനിടെ ഉടമ മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതികളെ നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം