
പത്തനംതിട്ട: പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ അഹല്യ എന്ന് പേരായ ഒരു വയസുകാരി കുഞ്ഞാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറച്ച് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് പനി മൂർച്ഛിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
അതിനിടെ കാലവർഷത്തോട് അനുബന്ധിച്ചുള്ള പനിബാധ കേരളത്തിൽ വ്യാപകമാണ്. ഇതുവരെ പനി ബാധിതരുടെ എണ്ണം 11000 കടന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ പനി ബാധിച്ചത് 11088 പേർക്കാണ്. ഇവരിൽ 139 പേർ ആശുപത്രികളിൽ അഡ്മിറ്റായി. 60 പേർക്ക് ഡങ്കിപ്പനി ബാധിച്ചു. എല്ലാ ജില്ലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ പത്ത് പേർക്ക് എലിപ്പനി ബാധിച്ചു. ആലപ്പുഴയിൽ മാത്രം 6 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ എലിപ്പനി ബാധിച്ച് ഈ വർഷം ഇതുവരെയുണ്ടായ മരണങ്ങൾ 26 ആയി. തിരുവനന്തപുരത്ത് ആശങ്കയായി ചിക്കുൻ ഗുനിയയും പടരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...