
കോട്ടയം: വെർച്വൽ അറസ്റ്റിൽ നിന്ന് ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെയാണ് രക്ഷപ്പെടുത്തിയത്. ബാങ്കിൽ നിന്ന് കൂടുതൽ തുക ട്രാൻസാക്ഷൻ നടക്കുന്നത് ബാങ്കിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് ഡോക്ടറുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് കുരുക്ക് മനസ്സിലായത്.
കൊറിയർ സർവീസ് വഴി ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും കടത്തി എന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പ് സംഘം കുരുക്കിയത്. 5 ലക്ഷം രൂപ ഡോക്ടറിൽ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കി. അറസ്റ്റ് ചെയ്യാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുരുക്കിയത്. ചങ്ങനാശ്ശേരി പൊലീസിന്റെ അന്വേഷണത്തോട് ആദ്യഘട്ടത്തിൽ ഡോക്ടർ സഹകരിച്ചില്ല. ഡോക്ടറിൽ നിന്ന് കൈക്കലാക്കിയ 5 ലക്ഷം രൂപയുടെ ഇടപാട് മരവിപ്പിക്കാനുള്ള നടപടി പൊലീസ് തുടങ്ങി.
Also Read: 1000 രൂപ, ഊബറിന് സമാനമായ ആപ്പ്, ഈ പുതിയ തട്ടിപ്പ് കരുതിയിരുന്നോളൂ എന്ന് യുവാവ്
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കോട്ടയത്തെ ഡോക്ടറുടെ തട്ടിപ്പ് വിവരം സൈബർ ആസ്ഥാനത്തേക്ക് എത്തിയതെന്ന് സൈബർ ഓപ്പറേഷൻ വിഭാഗം എസ്പി ഹരിശങ്കർ പറഞ്ഞു. ഉടൻ കോട്ടയം പൊലീസ് വീട്ടിലെത്തിയെങ്കിലും തട്ടിപ്പിന് ഇരയായ ആള്‍ സഹകരിക്കാൻ കുറച്ച് സമയമെടുത്തു. എസ്ബിഐ ചങ്ങനാശേരി മാനേജർ കാണിച്ച ജാഗ്രതതയാണ് തട്ടിപ്പ് തടയാൻ സാധിച്ചത്. ബാങ്ക് അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടന്നാൽ ഉടൻ വിവരം അറിയിക്കാൻ ബാങ്കുകള്‍ക്ക് പ്രത്യേകം സംവിധാനമുണ്ടാകണമെന്ന് ആർബിഐക്ക് സംസ്ഥാന പൊലീസ് മേധാവി കത്ത് നൽകിയിട്ടുണ്ടെന്നും ഹരിശങ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam