
തൃശൂർ: തൃശൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാത രോഗികള്‍ക്ക് ആയുള്ള ക്ലിനിക്ക് അടച്ച് പൂട്ടലിലേക്ക്. 2000 ത്തോളം വാത രോഗികള്‍ ചികിത്സ തേടുന്ന ക്ലിനിക്കിലെ ഏക ഡോക്ടറെ സര്‍ക്കാര്‍ മഞ്ചേരി ഗവ മെഡിക്കല്‍ കോളജിലേക്ക് സഥലം മാറ്റിയതാണ് പ്രതിസന്ധിയക്ക് കാരണം. ആഴ്ചയില്‍ ഒരു ദിവസം മാത്രം ഉള്ള ഒ പി യില്‍ 200 മുതല്‍ 350രോഗികള്‍ വരെ എത്തുക പതിവാണ്.
അസ്ഥികളേയും ഞരമ്പുകളേയും ബാധിക്കുന്ന പലതരം വാതരോഗങ്ങളായ ആമവാതം, സന്ധിവാതം, ശദ്ധസിവാതം, രക്ത വാതം തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്നതും കൈകാലുകള്‍, കഴുത്ത് തുടങ്ങിയ എല്ലാ സന്ധികളിലും തീവ്രമായ വേദനയും നീരും പനിയുമുണ്ടായിരിക്കുന്നതായ രോഗമാണിത്. ഇത്തരം അസുങ്ങള്‍ക്ക് ക്യത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രോഗിയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്.
അത്തരം സാഹചര്യത്തില്‍ മധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാത രോഗികള്‍ക്ക് ആശ്വസമായ വാതരോഗ ക്ലീനിക്ക് നിര്‍ത്താലുക്കുന്നത് വഴി സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ വന്‍ തുക ചിലവഴിച്ച് സ്വാകര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ചില തല്‍പ്പര കക്ഷികളുടെ താല്‍പ്പര്യത്തിനെ വേണ്ടിയാണ് മെഡിസിന്‍ വിഭാഗത്തിലെ പ്രെഫാസറായ ഇദ്ദേഹത്തിനെ സഥലം മാറ്റിയിരിക്കുന്നതെന്നാണ് ആക്ഷേപം. പകരം ഡോക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറയിട്ടില്ല.
റഷ്യൻ നിര്‍മിത ഇഗ്ള മിസൈലടക്കമുണ്ട്, ലുലു മാളിലേക്ക് പറന്നിറങ്ങി ഇന്ത്യൻ വ്യോമസേന
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam