
തൃശൂര്‍: ഇരിങ്ങാലക്കുട ആളൂരില്‍ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കണ്ണിക്കര ആല്‍ത്തറയില്‍നിന്ന് കടുപ്പശേരി സ്വദേശിയായ നെടുംമ്പുരക്കല്‍ വീട്ടില്‍ ക്രിസ്റ്റോ (21), അവിട്ടത്തൂരില്‍ നിന്ന് മനക്കലപ്പടി സ്വദേശി അലങ്കാരത്തുപറമ്പില്‍ വീട്ടില്‍ ജെസ്വിന്‍ (19), പുന്നേലിപ്പടിയില്‍നിന്ന് അവിട്ടത്തൂര്‍ സ്വദേശി കോലംകണ്ണി വീട്ടില്‍ ഓസ്റ്റിന്‍ (19) എന്നയാളെയുമാണ് എം.ഡി.എം.എ യുമായി പിടികൂടിയത്.
ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് രാസ ലഹരിയുമായി യുവാക്കളെ പിടിയിലാകുന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കര്‍, തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനകളില്‍നിന്നാണ് ഇവരെ പിടികൂടിയത്.
ക്രിസ്റ്റോ ആളൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡിയാണ്. ക്രിസ്റ്റോ 2024ല്‍ ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു അടിപിടി കേസിലും ഒരു വധശ്രമ കേസിലും പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനീഷ് കെ.എം, സബ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ബാബു ടി.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സുനീഷ് കുമാര്‍, നിഖില്‍, ഹോംഗാര്‍ഡ് ഏലിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam