ഒന്നര മണിക്കൂർ കാത്തിട്ടും 108 ആംബുലൻസ് വന്നില്ല, ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത യുവാവിന് ദുരിതം

Published : Jul 21, 2026, 12:17 PM IST
Ambulance

Synopsis

പുതുമല രണ്ടാംകുറ്റി സ്വദേശി സജിത്തിനാണ് ബൈക്ക് അപകടത്തിൽ പരിക്കുപറ്റിയത്. ആംബുലൻസ് എത്തുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയതുകൊണ്ടാണ് കാത്തു നിന്നതെന്ന് യുവാവിന്റെ പിതാവ് സജയൻ പറഞ്ഞു.

പത്തനംതിട്ട: 108 ആംബുലൻസ് എത്താത്തതിനാൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് ഒന്നരമണിക്കൂർ ആശുപത്രിയിൽ കിടക്കേണ്ടി വന്നെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയാണ് ഒന്നരമണിക്കൂർ അടൂർ ജനറൽ ആശുപത്രിയിൽ തുടർന്നത്. പിന്നീട് സ്വകാര്യ ആംബുലൻസിലാണ് യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. പുതുമല രണ്ടാംകുറ്റി സ്വദേശി സജിത്തിനാണ് ബൈക്ക് അപകടത്തിൽ പരിക്കുപറ്റിയത്. ആംബുലൻസ് എത്തുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയതുകൊണ്ടാണ് കാത്തു നിന്നതെന്ന് യുവാവിന്റെ പിതാവ് സജയൻ പറഞ്ഞു. എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കൃത്യമായി 108 ആംബുലന്‍സ് കോള്‍ സെന്‍ററില്‍ വിവരമറിയിച്ചെന്നും അന്വേഷണം നടത്തുമെന്നും അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് തള്ളുന്നത് ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം; 32 കോടി ചെലവഴിച്ച് നവീകരിച്ച പാടശേഖരം മാലിന്യക്കൂമ്പാരമായി
മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ബൈക്കിൽ ഇടിച്ചു, കൊച്ചിൻ ഷിപ്യാർഡ് ജീവനക്കാരന് ദാരുണാന്ത്യം