തിരുവനന്തപുരത്ത് നിന്നും പുഷ്പഗിരി ആശുപത്രിയിലേക്ക് ആംബുലന്‍സ് മിഷന്‍; അവയവ കൈമാറ്റത്തിനായി ആംബുലന്‍സ് പുറപ്പെട്ടു

By Web TeamFirst Published May 12, 2019, 8:18 AM IST
Highlights

കേരള പൊലീസിന്‍റേതല്ലാതെ മറ്റ് വാഹനങ്ങള്‍ ആംബുലൻസുകളുടെ എസ്‌കോർട്ട്, പൈലറ്റ് എന്നിവ ഏറ്റെടുക്കാന്‍ പാടില്ലെന്ന് അധികൃതർ അറിയിച്ചു. 

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ആളിന്‍റെ അവയവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കാവാലം കൊച്ചു പുരയ്‌ക്കൽ ഹൗസിൽ കെ ആര്‍ രാജീവ്‌ (40) എന്ന ആൾക്ക് വേണ്ടി കൊണ്ട് പോകുന്നു. 8.00 മണിയോടെ ആംബുലൻസ് കിംസ് ആശുപത്രിയിൽ നിന്ന്  പുറപ്പെട്ടു. 122 കിലോമീറ്റര്‍ ദൂരമാണ് തിരുവനന്തപുരം കിംസില്‍ നിന്ന് തിരുവല്ല പുഷ്പഗിരിയിലേക്ക് ഉള്ളത്. 

കേരള പോലീസ് അല്ലാതെ ഒരു കാരണവശാലും ആംബുലൻസ് കളുടെ എസ്‌കോർട്ട്, പൈലറ്റ് അനുവദിക്കുന്നതല്ലെന്ന് കേരള ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. മറ്റ് ആംബുലന്‍സുകള്‍ എസ്കോര്‍ട്ട് പോകുന്നത് ശ്രദ്ധയിൽ പെട്ടാൽ  നിയമ നടപടി സ്വീകരിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. 

 

ആംബുലൻസ് പോകുന്ന കടന്ന് പോകുന്ന വഴി

1 കിംസ്. 
2 കഴക്കൂട്ടം 
3 വെട്ടുറോഡ് 
4 പോത്തൻകോട് 
5 വെഞ്ഞാറമൂട് 
6 കിളിമാനൂർ 
7 നിലമേൽ 
8 ആയൂർ 
9 കൊട്ടാരക്കര 
10 ഏനാത്ത് 
11 അടൂർ 
12 പന്തളം 
13 ചെങ്ങന്നൂർ 
14 തിരുവല്ല 
15 പുഷ്പ ഗിരി മെഡിക്കൽ കോളേജ്.  

 കേരള പൊലീസ് ,  കേരള ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ് അസോസിയേഷൻ  (കെഎഡിടിഎ) എന്നിവർ സംയുക്തമായി റോഡ് ക്ലിയർ ചെയ്ത് അവയവം എത്തിക്കാനുള്ള സംവിധാനം ചെയ്യുന്നുണ്ട്. കേരള പൊലീസിന്‍റെ തല്ലാതെ മറ്റ് വാഹനങ്ങള്‍ ആംബുലൻസുകളുടെ എസ്‌കോർട്ട്, പൈലറ്റ് എന്നിവ ഏറ്റെടുക്കാന്‍ പാടില്ലെന്ന് അധികൃതർ അറിയിച്ചു. 

click me!