
ആലപ്പുഴ: ഭക്ഷണത്തിന് പോലും പണമില്ലാത്ത അതിദരിദ്രരായ കുടുംബങ്ങളെ നെഞ്ചോട് ചേർത്ത് ആലപ്പുഴയിലെ സ്കൂൾ വിദ്യാർത്ഥികൾ. ബുദ്ധിമുട്ടുള്ള മുഴുവൻ വീടുകളിലും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ കളക്ടർ കൃഷ്ണതേജയാണ് ഒരുപിടി നന്മ എന്ന പദ്ധതി ആവിഷ്കരിച്ചത്. ഈ പെട്ടികളിൽ നിറയെ കാരുണ്യത്തിന്റെ സ്പർശമാണ്. ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയിൽ അരികുവത്കരിക്കപ്പട്ടവരെ ചേർത്തുപിടിക്കുന്ന കുഞ്ഞുമനസ്സുകൾ. ആലപ്പുഴ മുഹമ്മദൻ ഗേൾസ് ഹൈസ്കൂളിലെ കാഴ്ചയാണിത്. ഇനി മുതൽ സ്കൂളിലേക്ക് വരുമ്പോൾ പുസ്തക സഞ്ചിക്കൊപ്പം ഈ കുട്ടികളുടെ കൈവശം ഭക്ഷ്യവസ്തുക്കളുമുണ്ടാകും. ജില്ലയിലെ 3600 അതിദരിദ്ര കുടുംബങ്ങൾക്ക് ഇത് കൈമാറും.
ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണതേജയാണ് ഒരുപിടി നന്മയെന്ന ഈ പദ്ധതി ആവിഷ്കരിച്ചത്. ജില്ലയിലെ 800 സ്കൂളുകൾ പദ്ധതിയിൽ പങ്കെടുക്കുന്നു. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച ഭക്ഷ്യവസ്തുക്കൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരും. പണവും അരിയും സ്വീകരിക്കില്ല. തുടർന്ന് ഇവ കുടുംബങ്ങൾക്ക് കൈമാറും. അങ്ങനെ ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന ഹൗസിംഗ് ബോര്‍ഡിന് കീഴില്‍ എറണാകുളം പോലീസ് സ്‌റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിക്കുന്ന പോസ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എറണാകുളം നഗരത്തിലും പരിസര പ്രദേശത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ കോളേജുകളില്‍ മെറിറ്റിലോ റിസര്‍വേഷനിലെ പ്രവേശനം നേടിയ ഒ.ബി.സി/എസ്.ഇ.ബി.സി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം പൂരിപ്പിച്ച അപേക്ഷ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖല ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറം www.bcdd.kerala.gov.in, www.egrantz.kerala.gov.in ലഭിക്കും. ഫോണ്‍ - 0491 2505663