വെയിലാണ് പക്ഷെ ജോലി ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല: നട്ടുച്ചയ്ക്കും പണിയെടുത്ത് ഇതരസംസ്ഥാന തൊഴിലാളികൾ

Published : Mar 29, 2019, 11:41 AM IST
വെയിലാണ് പക്ഷെ ജോലി ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല: നട്ടുച്ചയ്ക്കും പണിയെടുത്ത് ഇതരസംസ്ഥാന തൊഴിലാളികൾ

Synopsis

തൊഴിലാളികളോട് പറഞ്ഞിട്ടും കൂട്ടാക്കാതെ അവർ ജോലിചെയ്യുന്നു എന്നാണ് പണിയെടുപ്പിക്കുന്നവരുടെ തൊടുന്യായം

എരഞ്ഞിപ്പാലം: ആരോഗ്യവകുപ്പിന്‍റെ കർശന നിർദേശം അവഗണിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ ഇപ്പോഴും പൊരിവെയിലത്ത് പണിയെടുപ്പിക്കുന്നു.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഉംറ കൺസ്ട്രക്ഷനാണ് ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് കനത്ത ചൂടിനിടയിലും ഡ്രൈനേജ് കനാലിന്‍റെ ജോലി ചെയ്യിക്കുന്നത്.

വെയിലിൽ ജോലിചെയ്യൽ ബുദ്ധിമുട്ടാണെന്നും ഉച്ചയ്ക്ക് ജോലി ചെയ്യരുത് എന്ന നിർദ്ദേശം ഞങ്ങൾക്ക് തന്നിട്ടില്ലെന്നും ബംഗാളിൽനിന്നുള്ള തൊഴിലാളികൾ പറയുന്നു. എരഞ്ഞിപ്പലത്തിനടുത്ത് നടക്കാവ് കൊട്ടാരം റോഡിൽ കത്തുന്ന സൂര്യന് കീഴിൽ ഇരുപതിലേറെ പേർ ഡ്രൈനേജ് കനാലിന്‍റെ പണിയെടുക്കുന്നുണ്ട്. 

നാട്ടിൽ പലയിടത്തും വെയിലത്തിറങ്ങിയ ആളുകൾക്ക് സൂര്യതപം ഏൽക്കുന്നു.‍‍ ഉച്ചയ്ക്ക് 11 മുതൽ വൈകിട്ട് മൂന്ന് വരെ ജോലി ചെയ്യരുതെന്നാണ് നിർദ്ദേശം. എന്നാൽ, ഈ നിർദ്ദേശമൊന്നും ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ അറിഞ്ഞിട്ടില്ല. തൊഴിലാളികളോട് പറഞ്ഞിട്ടും കൂട്ടാക്കാതെ അവർ ജോലിചെയ്യുന്നു എന്നാണ് പണിയെടുപ്പിക്കുന്നവരുടെ തൊടുന്യായം. നിർദ്ദേശം ലംഘിച്ച് ജോലിചെയ്യിപ്പിക്കുന്നത് കർശനമായി നിരീക്ഷിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങളോട് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശമുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്