കോഴിക്കോട്ട് 1,409 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍

Published : Jul 06, 2020, 11:26 PM IST
കോഴിക്കോട്ട്  1,409 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍

Synopsis

ഇന്ന് പുതുതായി വന്ന 1,409 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18,750 പേര്‍ നിരീക്ഷണത്തിലുണ്ട്.  ജില്ലയില്‍ ഇതുവരെ 54,341 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

കോഴിക്കോട്: ഇന്ന് പുതുതായി വന്ന 1,409 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18,750 പേര്‍ നിരീക്ഷണത്തിലുണ്ട്.  ജില്ലയില്‍ ഇതുവരെ 54,341 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്നവരില്‍ 54 പേര്‍ ഉള്‍പ്പെടെ 257 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 171 പേര്‍ മെഡിക്കല്‍ കോളേജിലും 86 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 61 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. 

ജില്ലയില്‍ ഇന്ന് വന്ന 1,120 പേര്‍ ഉള്‍പ്പെടെ ആകെ 12,440 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  551 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,814 പേര്‍ വീടുകളിലും 75 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 125 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 9,459 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ മൂന്നു പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 551 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.  ഇന്ന് ജില്ലയില്‍ 14,357 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 13,786 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം
കോഴിക്കോട് കടലിൽ അപ്രതീക്ഷിത അപകടം; വല വലിക്കുന്നതിനിടെ കപ്പി ഒടിഞ്ഞ് തലയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം