വാതിൽ തുറന്നിട്ട് അപകടകരമായ രീതിയിൽ കുതിച്ചു പാഞ്ഞു; സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി, ലൈസന്‍സ് റദ്ദാക്കി

Published : Jul 25, 2025, 06:37 PM IST
mvd kerala The printed license and RC book are discontinued and can now be downloaded

Synopsis

എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കവും സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു

എറണാകുളം: എറണാകുളം രവിപുരത്ത് അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സുകൾക്കെതിരെ ആർ.ടി.ഒ (എൻഫോഴ്സ്മെന്‍റ്) നടപടിയെടുത്തു. ബസ് ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കി. എറണാകുളം സിറ്റി പൊലീസും ഈ ബസുകൾക്കെതിരെ അപകടകരമായ ഡ്രൈവിങിന് നടപടി സ്വീകരിച്ചു.

വാതിൽ തുറന്നിട്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് രണ്ട് ബസ് ഡ്രൈവർമാരുടെ ലൈസൻസ് എറണാകുളം ആർ.ടി.ഒ (എൻഫോഴ്സ്മെന്‍റ്) സസ്പെൻഡ് ചെയ്തു.

എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കവും സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലും ജില്ലാ ട്രാൻസ്പോർട്ട് കമ്മീഷണർക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

റോഡിലൂടെയുള്ള സ്വകാര്യ ബസുകളുടെ മത്സര ഓട്ടം ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും ഇതിനെതിരെയുള്ള പരിശോധനകൾ തുടരുമെന്നും ആർ.ടി .ഒ എൻഫോഴ്സ്മെന്‍റ് അറിയിച്ചു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ