
തൃശൂർ: തൃശൂരിൽ നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു. കാഞാണി പെരുമ്പുഴ പാടത്ത് ഒന്നാം പാലത്തിൽ വെച്ചാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബസ് പെട്ടി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ വെളുത്തൂർ സ്വദേശി മാരാൻ വീട്ടിൽ ഉണ്ണികൃഷ്ണന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
മീൻ കച്ചവടക്കാരനായ ഉണ്ണികൃഷ്ണൻ പെട്ടി ഓട്ടോറിക്ഷയിൽ മീനെടുക്കാനായി ചേറ്റുവയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. പെരിഞ്ഞനത്ത് നിന്നു തൃശ്ശൂർക്ക് വന്നിരുന്ന കമൽരാജ് ബസ് നിയന്ത്രണം വിട്ട് ഉണ്ണിക്കൃഷ്ണന്‍റെ വാഹനത്തിൽ ഇടിക്കുകയിയിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലത്തിൽ വെച്ച് മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.
Read More : മാനദണ്ഡങ്ങൾ പാലിച്ചില്ല, 21 സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്; 291 സ്ഥാപനങ്ങൾക്ക് നോട്ടീസയച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam