
കല്‍പ്പറ്റ: വയനാട്ടില്‍ 'സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി'യെന്ന സോഷ്യല്‍മീഡിയകളിലെ പ്രചരണം വ്യാജമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. 'സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ പൊരിഞ്ഞ അടി' എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞദിവസം വീഡിയോ പ്രചരിച്ചത്. വലത് സൈബര്‍ ഹാന്‍ഡിലുകളാണ് വ്യാജപ്രചരണത്തിന് പിന്നിലെന്നും ഗഗാറിന്‍ അറിയിച്ചു. വയനാട്ടിലെ അടക്കം കോണ്‍ഗ്രസ് അനുഭാവികളുടെ പേജുകളിലാണ് 'സിപിഎം പ്രവര്‍ത്തകരുടെ തമ്മിലടി' എന്ന പേരില്‍ വീഡിയോ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടത്.
പാലക്കാട് വന്‍ എംഡിഎംഎ വേട്ട; രണ്ടു പേര്‍ പിടിയില്‍
പാലക്കാട്: പാലക്കാട് വന്‍ തോതില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഷൊര്‍ണൂര്‍ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ 227 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി കരിയാട് സ്വദേശി നൗഷാദ്, വടകര ചെമ്മരുതൂര്‍ സ്വദേശി സുമേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ മാരക ലഹരിമരുന്നുമായി ഇടപാടിന് വേണ്ടി ഷൊര്‍ണൂരിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോഴാണ് പൊലീസ് വലയിലായത്.
പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക രജിസ്‌ട്രേഷന്‍ കാറില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലാ പൊലീസ് പിടികൂടിയ ഏറ്റവും വലിയ എംഡിഎംഎ കേസാണിത്. കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി മരുന്ന് എത്തിക്കുന്ന റാക്കറ്റില്‍പ്പെട്ടവരാണ് പ്രതികളെന്നാണ് സൂചന. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികള്‍ ഉള്‍പ്പെട്ട ലഹരി വില്‍പ്പന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈ എസ് പി ഹരിദാസ് പി സി, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാര്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.
റഡാറിൽ കണ്ടാൽ പോലും ശത്രുവിന് തടയാനാകില്ല, ഇസ്രയേലി മിസൈലുമായി പറക്കാൻ ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾ!