അവസരം മുതലാക്കി ഭരണം പിടിക്കാൻ ഇല്ല, പാലായിൽ ആരുടെയും പിന്തുണ വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് ബിജു പാലൂപ്പടവൻ

Published : Jun 13, 2026, 08:35 AM IST
pala

Synopsis

പാലാ നഗരസഭയിൽ സ്വതന്ത്ര, കോൺഗ്രസ് കൗൺസിലർമാർ തമ്മിലുള്ള തർക്കം മുതലെടുത്ത് ഭരണം പിടിക്കാൻ ഇല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഭൂരിപക്ഷവും സ്ഥിരതയുമില്ലാതെ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു.

കോട്ടയം : പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരും കോൺഗ്രസ് കൗൺസിലർമാരും തമ്മിലുള്ളന തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക തീരുമാനത്തിലേക്ക് പ്രതിപക്ഷം. പാലായിലെ അവസരം മുതലാക്കി ഭരണം പിടിക്കാൻ ഇല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഭരണം പിടിക്കാൻ ആരുടെയും പിന്തുണ വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്നു പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ സ്വതന്ത്ര മുന്നണി മാറി നിന്നാലും എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടാവില്ല. നഗരസഭയിൽ വെറും സ്ഥാനം കിട്ടാൻ വേണ്ടി മാത്രം ഭരണത്തിലേക്ക് ഇല്ല. പക്ഷേ ഭൂരിപക്ഷമില്ലാതെ ഭരണം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല. പാലാ നഗരസഭയിലെ ജനങ്ങളെ പറ്റിക്കാൻ പ്രതിപക്ഷത്തിന് താല്പര്യമില്ല.ഭൂരിപക്ഷവും സ്ഥിരതയും ഉണ്ടെങ്കിൽ മാത്രമേ ഭരണത്തിലേക്ക് എത്താൻ നോക്കുകയുള്ളൂ. എങ്ങനെയും ഭരണത്തിൽ കടിച്ചു തൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായാണ് ആറുമാസം നിന്നതെന്നും ബിജു പാലൂപ്പടവൻ വ്യക്തമാക്കി.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി, 2 മാസമായി ധനസഹായം കിട്ടുന്നില്ല
കോഴിക്കൂട്ടിൽ ഭീമൻ പെരുമ്പാമ്പ്, നായകളെ പേടിച്ച് കോഴിക്കൂട്ടില്‍ അടച്ചിട്ട വളർത്തുപൂച്ചയെ വിഴുങ്ങി