പാലക്കാട് യുവാവ്‌ ആത്മഹത്യ ചെയ്‌ത കേസ്; ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങള്‍, ഭാര്യയുടെ സുഹൃത്ത് അറസ്റ്റിൽ

Published : Oct 15, 2025, 10:02 PM IST
youth suicide

Synopsis

കഴിഞ്ഞ ജൂലൈ എട്ടിനാണ് കുഴൽമന്ദം മഞ്ഞാടി ചെന്നക്കോട് വീട്ടിൽ മനോജ് കുമാർ ആത്മഹത്യ ചെയ്തത്. ഗുരുതര ആരോപണമാണ് മനോജ് കുമാറിൻ്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് യുവാവ്‌ ആത്മഹത്യ ചെയ്‌ത കേസിൽ ഭാര്യയുടെ സുഹൃത്ത് വിജീഷ് അറസ്റ്റിൽ. കഴിഞ്ഞ ജൂലൈ എട്ടിനാണ് കുഴൽമന്ദം മഞ്ഞാടി ചെന്നക്കോട് വീട്ടിൽ മനോജ് കുമാർ ആത്മഹത്യ ചെയ്തത്. മഹാത്മാഗാന്ധി മൾട്ടിപർപ്പസ് സൊസൈറ്റി പ്രസിഡന്റ് വിജീഷിനും മനോജിൻ്റെ ഭാര്യയ്ക്കും എതിരെയാണ് മനോജിൻ്റെ കുടുംബം പരാതി നൽകിയത്. ഗുരുതര ആരോപണമാണ് മനോജ് കുമാറിൻ്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. പണം കിട്ടാൻ വിജീഷ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.

ഗുരുതര ആരോപണമാണ് മനോജ് കുമാറിൻ്റെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. ആത്മഹത്യകുറിപ്പിൽ മനോജ് കുമാറിൻ്റെ ഭാര്യയുടെയും ആൺസുഹൃത്തിൻ്റെയും പേരാണുള്ളത് ഇവരാണ് എൻറെ മരണത്തിന് ഉത്തരവാദികളെന്നും ഇവരെ വെറുതെ വിടരുതെന്നുമാണ് കുറിപ്പ്. കുഴൽമന്ദം മഹാത്മാഗാന്ധി സർവീസ് സഹകരണ സംഘത്തിലാണ് മനോജിൻ്റെ ഭാര്യ ചിത്ര ജോലി ചെയ്യുന്നത്. സംഘം പ്രസിഡൻ്റ് വിജീഷ് സഹദേവനും മരിച്ച മനോജ്കുമാറിൻ്റെ ഭാര്യ ചിത്രയും തമ്മിൽ സൗഹൃദമായിരുന്നു. ചിത്രയും മനോജും തമ്മിൽ വിവാഹമോചനത്തിനായി കേസ് നടക്കുന്നതിനിടെ നിരന്തരം പണം ആവശ്യപ്പെട്ട് ഇരുവരും ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി.

മനോജ് കുമാറിൻ്റെ കുടുംബം നൽകിയ പരാതിയിൽ വിജീഷിനെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തിരുന്നു. വിജീഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ്‌ ചെയ്തത്. പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിജീഷിനെ റിമാൻഡ് ചെയ്‌തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണ്ണക്കിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം