
തിരുവനന്തപുരം: പഞ്ചവാദ്യ കലാകാരനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല നാവായിക്കുളം രാധാകൃഷ്ണ വിലാസത്തിൽ അജയ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 20 വയസായിരുന്നു.
നാവായിക്കുളം ക്ഷേത്രത്തിന്റെ വലിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഫയർ ഫോഴ്സാണ് മൃതദേഹം പുറത്തേക്കെടുത്തത്. ആറ്റിങ്ങൽ കലാപീഠത്തിലെ അവസാന വർഷ പഞ്ചവാദ്യം വിദ്യാർത്ഥിയാണ്. ആത്മഹത്യയാണെന്നാണ് കല്ലമ്പലം പൊലീസ് പറയുന്നത്. അജയ കൃഷ്ണൻ്റെ ബൈക്കിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്