കൊവിഡ് ബാധിതരുടെ നാല്‍ക്കാലികള്‍ പട്ടിണികിടക്കേണ്ട; പുല്ലരിഞ്ഞു നല്‍കാന്‍ മെമ്പര്‍ ഷാജിയുണ്ട്

By Web TeamFirst Published Jun 29, 2021, 6:45 PM IST
Highlights

മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ടിപി ഷാജിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുള്ളത്. തെരുവില്‍ വലിച്ചെറിയപ്പെട്ട 16500ല്‍ അധികം മാസ്‌കുകളാണ് തെരുവില്‍ നിന്നും ഇദ്ദേഹം സംസ്‌കരിച്ചത്.
 

ആലപ്പുഴ: കൊവിഡ് ബാധിച്ച ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പഞ്ചായത്തംഗമായ ഷാജി രംഗത്ത്.  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ പഞ്ചായത്ത് അംഗം ഇപ്പോള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ ഉരുക്കള്‍ക്ക് പുല്ലരിഞ്ഞു നല്‍കുന്ന ദൗത്യവും ഏറ്റെടുത്തിരിക്കുകയാണ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ടിപി ഷാജിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുള്ളത്.

തെരുവില്‍ വലിച്ചെറിയപ്പെട്ട 16500ല്‍ അധികം മാസ്‌കുകളാണ് തെരുവില്‍ നിന്നും ഇദ്ദേഹം സംസ്‌കരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്ന കാര്യത്തിലും ഷാജി മുന്നിലുണ്ട്. എപ്പോഴും പിപിഇ കിറ്റ് കൈയില്‍ കരുതിയാണ് ഷാജിയുടെ യാത്ര. മാരാരിക്കുളം  തെക്ക് പഞ്ചായത്ത് സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയാണ് ഷാജി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!