
കൊച്ചി : കൊടുങ്ങല്ലൂരിൽ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പർ മരിച്ചു. എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മെംബർ മുറവൻതുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്. ഡിവൈഎസ്പി ഓഫീസ് സിഗ്നൽ ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഈ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം തകരാറിലായിട്ട് നാളേറെയായെങ്കിലും തകരാർ പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam