കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റിൽ

Published : Mar 23, 2022, 04:14 PM ISTUpdated : Mar 23, 2022, 04:27 PM IST
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റിൽ

Synopsis

ഹോം സ്റ്റേ ലൈസന്‍സ് പുതുക്കാന്‍ 10,000 രൂപ ശ്രീകുമാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഈ പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ശ്രീകുമാറിനെ പിടികൂടിയത്.     

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റിൽ. കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് ശ്രീകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ഹോം സ്റ്റേ ലൈസന്‍സ് പുതുക്കാന്‍ 10,000 രൂപ ശ്രീകുമാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഈ പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ശ്രീകുമാറിനെ പിടികൂടിയത്. വിജിലന്‍സ് എസ്പി ജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീകുമാറിനെ പിടികൂടിയത്. 

കൂടുതൽ ക്ഷേത്രങ്ങളിൽ തട്ടിപ്പ് നടത്തി, അശ്വിൻ പൂജാരിയായി കയറിപ്പറ്റിയത് വ്യാജ ജാതി സർട്ടിഫിക്കറ്റിൽ

കൊച്ചി: ദേവീ വിഗ്രഹത്തിലെ തിരുവാഭരണത്തിന് മാറ്റ് കുറവുണ്ടോ എന്ന പുതിയ പൂജാരിയുടെ സംശയമാണ് ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ വൻ കൊളളയുടെ ചുരുളഴിച്ചത്. പൂജകൾക്കിടെയാണ് തിരുവാഭരണത്തിന് ചെമ്പിന്‍റെ നിറമാണല്ലോ എന്ന സംശയം പുതിയ പൂജാരിക്ക് ഉണ്ടായത്. അദ്ദേഹം ഇക്കാര്യം ക്ഷേത്ര ഭാരവാഹികളെയും അറിയിച്ചു. ഇതോടെ ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. പാലാരിവട്ടം പൊലീസ് തിരുവാഭരണത്തിന്‍റെ മാറ്റ് പരിശോധിച്ചപ്പോൾ തനി സ്വർണ്ണത്തിന് പകരം തനി ചെമ്പ്. അങ്ങനെ അന്വേഷണമായി. ഒടുവിൽ തിരുവാഭരണം മോഷ്ടിച്ച് പകരം  ചെമ്പ് മാല വിഗ്രത്തിൽ ചാർത്തിയ മുൻ ക്ഷേത്ര പൂജാരി കൊച്ചിയിൽ നിന്നും പിടിയിലുമായി. 

കഴിഞ്ഞ വർഷം ജോലിയിൽ നിന്ന് പിരിഞ്ഞ് പോയ കണ്ണൂർ സ്വദേശി അശ്വിനാണ്  തിരവാഭരണം കവർന്നത്. 
പ്രതിയ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പാലാരവിട്ടത്തെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 25 ഗ്രാമിലേറെ തൂക്കമുള്ള  തിരുവാഭരണം കണ്ടെത്തി. പൂജാരി ഇതുകൊണ്ടും പണി നിർത്തിയിരുന്നില്ല. ഈ ക്ഷേത്രത്തിലെ  ജോലി അവസാനിപ്പിച്ച ശേഷം അശ്വിൻ പോയത് ഉദയംപേരൂരിലെ ക്ഷേത്രത്തിലേക്കായിരുന്നു. പാലാരവട്ടത്തെ പ്രശ്നം അറിഞ്ഞ് ഉദയംപേരൂരിലെ ക്ഷേത്ര ഭാരവാഹികളും തിരവാഭരണം പരിശോധിച്ചു. നിലവിലുള്ള മുല്ലമൊട്ട് മാലയിൽ മൊട്ടുകൾ കൂടിയതായി കണ്ടെത്തി. തുടർന്നുള്ള പരിശോധനയിൽ ഇതും ചെമ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാല ബാങ്കിൽ പണയപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തി. കണ്ണൂർ സ്വദേശിയായ ഇയാൾ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിക്ക് കയറിയതെന്നും കണ്ടെത്തി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ