ഒരു വലിയ കൂട്ടിൽ നിറയെ തത്തകളുമായി മൂന്ന് സ്ത്രീകൾ, വിവരം കിട്ടിയ ഉടൻ ഓടിയെത്തി അറസ്റ്റ് ചെയ്ത് അധികൃതര്‍, 139 തത്തകളെ പിടിച്ചെടുത്തു

Published : Jul 27, 2025, 05:51 AM IST
parrot

Synopsis

തമിഴ്നാട്ടിൽ നിന്നും തത്തകളെ എത്തിച്ച് ഇടുക്കിയിൽ വിൽപ്പന നടത്താൻ ശ്രമിച്ച മൂന്ന് സ്ത്രീകളെ വനപാലകർ പിടികൂടി. 

ഇടുക്കി: തമിഴ്നാട്ടിൽ നിന്നും തത്തകളെ എത്തിച്ച് ഇടുക്കിയിൽ വിൽപ്പന നടത്താൻ ശ്രമിച്ച് മൂന്ന് സത്രീകളെ കാഞ്ചിയാർ വനപാലകർ പിടികൂടി. തമിഴ്നാട് സ്വദേശികളായ സ്ത്രീകളുടെ പക്കൽ നിന്നും 139 തത്തകളെ പിടിച്ചെടുത്തു. ഇടുക്കിയിലെ പ്രകാശിൽ തമിഴ് സ്ത്രീകൾ തത്തകളെ വിൽപ്പന നടത്തുന്നതായി ഇടുക്കി ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ക്കാണ് വിവരം ലഭിച്ചത്.

ഇതിൻറെ അടിസ്ഥാനത്തിൽ കാഞ്ചിയാർ സെക്ഷനിലെ വനപാലകർ നടത്തിയ പരിശോധനയിലാണ് തത്തകളെ വിൽപ്പന നടത്താനെത്തിച്ച സത്രീകളെ പിടികൂടിയത്. തമിഴ്നാട് കോട്ടൂർ പുതുതെരുവ് സ്വദേശികളായ ജയാ വീരൻ, ഇലവഞ്ചി, കരൂർ, ഗാന്ധിഗ്രാം സ്വദേശി ഉഷ ചന്ദ്രശേഖരൻ എന്നിവരാണ് പിടിയിലായത്. തമിഴ് നാട്ടിലെ പൊള്ളാച്ചി ഭാഗത്തുള്ള നരിക്കുറവൻമാരിൽ നിന്നും പലതവണയായി ശേഖരിച്ചതാണ് തത്തകളെയെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.

ജോഡിക്ക് നാനൂറ് മുതൽ അറുനൂറ് രൂപവരെ ഈടാക്കി വിൽപ്പന നടത്താനായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ പായ്ക്ക് ചെയ്തു നൽകുന്നതിനുള്ള സാധനങ്ങളും കണ്ടെടുത്തു. ഇന്ത്യൻ വൈൽഡ് ലൈഫ് ആക്ട് പ്രകാരം ഷെ‍ഡ്യൂൾ രണ്ടിൽ ഉൾപ്പെട്ട സംരക്ഷിത പക്ഷിയാണ് തത്ത.

തത്തകളെ വിൽക്കുകയും വളർത്തുകയും ചെയ്യുന്ന കുറ്റത്തിന് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തത്തകളിൽ ആറെണ്ണം ചത്ത് പോയിരുന്നു. പിടികൂടിയതിൽ ബാക്കിയുള്ള 133 തത്തകളെ അടുത്ത ദിവസം വനത്തിൽ തുറന്നു വിടുമെന്ന് വനപാലകർ പറഞ്ഞു

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ