
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് ആർഎസ്എസ് പരിപാടി ഉദ്‌ഘാടനം ചെയ്തതിൽ വിശദീകരണം ചോദിച്ച് പാർട്ടി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സേവാഭാരതി നടത്തിയ റോഡ് ശുചീകരണമാണ് മുസ്ലിം ലീഗ് നേതാവ് പികെസി അബ്‌ദുറഹിമാൻ ഉദ്ഘാടനം ചെയ്തത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമാണ് പികെസി അബ്‌ദുറഹിമാൻ.
സേവാഭാരതി ചെറുകാവ് യൂണിറ്റ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്തതിൽ അബ്‌ദുറഹിമാന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് മുസ്‌ലിം ലീഗ് ചെറുകാവ് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. സംഭവം പാർട്ടിക്ക് ഏറെ അവമതിപ്പ് ഉണ്ടാക്കി. പാർട്ടി പ്രവർത്തകരെ പ്രയാസപ്പെടുത്തിയെന്നും ലീഗ് അഭിപ്രായപ്പെട്ടു. തുടർനടപടികൾക്കായി രണ്ടു ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam