
പത്തനംതിട്ട: പത്തനംതിട്ട പുളിക്കീഴിൽ 8 മാസം പ്രായമുള്ള കുട്ടിയുടെ മരണം 3 വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയാൻ കാരണമായത് പങ്കാളികൾ തമ്മിലുണ്ടായ വഴക്ക്. 2023 ൽ മൃതദേഹം പുളിക്കീഴിലെ ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിലാണ് വഴക്ക് വഴിത്തിരിവായത്. അന്ന് പോസ്റ്റ്മോർട്ടത്തിൽ സംശയകരമായ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം പാലക്കാട് വീട്ടിൽ വച്ച് മഞ്ജുവും ശിവയും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം ഇരുവരും വിളിച്ചുപറഞ്ഞു. ഇത് കേട്ട നാട്ടുകാർ വിവരം എസ് സിപ്രമോട്ടർ വഴി പൊലീസിൽ എത്തിക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തി കുഞ്ഞിന്‍റെ അമ്മയായ മഞ്ജു എന്ന നാടോടി സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞു. കുഞ്ഞിനെ കൊന്നത് കാമുകൻ ശിവ എന്നാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. 2023 ഓഗസ്റ്റ് 6 ന് ആയിരുന്നു കൊലപാതകം. മഞ്ജുവും കാമുകനും ഒന്നിച്ചുള്ള സമയങ്ങളിൽ കുഞ്ഞ് കരഞ്ഞത് ശല്യമായി. ഇതിനെ തുടർന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പങ്കാളിയെ ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു.
2023 ഓഗസ്റ്റ് 12 നാണ് പുളിക്കീഴിലെ ചതുപ്പിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ സംശയകരമായ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം കേസിൽ നാടകീയ വഴിത്തിരിവ് ഉണ്ടായി. എസ് സി പ്രമോട്ടർ വഴി പാലക്കാട് പൊലീസിന് നിർണായക വിവരം ലഭിച്ചു. നാടോടി സ്ത്രീയായ മഞ്ജു കാമുകനൊപ്പം കൂടി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി എന്നായിരുന്നു ലഭിച്ച വിവരം. ഇവർ ചങ്ങനാശ്ശേരിയിൽ താമസിക്കുമ്പോൾ ആയിരുന്നു സംഭവം. മഞ്ജുവും കാമുകനും ഒന്നിച്ചുള്ള സമയങ്ങളിൽ കുഞ്ഞ് കരയുന്നത് ശല്യമായി. ഇതോടെ കാമുകൻ ശ്വാസംമുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി. തുടർന്ന് സ്കൂട്ടറിൽ കൊണ്ടുപോയി പുളിക്കീഴിലെ തള്ളിയെന്നാണ് മൊഴി. കുഞ്ഞിനെ കൊലപ്പെടുത്തിയ മഞ്ജുവിന്റെ കാമുകൻ ശിവ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കഴിഞ്ഞദിവസം പാലക്കാട് വീട്ടിൽ വച്ച് മഞ്ജുവും ശിവയും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം ഇരുവരും വിളിച്ചുപറഞ്ഞു. അയൽക്കാരാണ് ഈ വിവരം എസ് സിപ്രമോട്ടർ വഴി പൊലീസിൽ എത്തിച്ചത്. നാടോടി സ്ത്രീയുടെ സഹോദരനും കൊലക്കേസിൽ പ്രതിയാകും. ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ബസ്റ്റാന്റിന് സമീപത്തെ കടത്തിണ്ണയിൽ വച്ചാണ് കൊലപാതകം നടന്നത്. അതിനാൽ പുളിക്കീഴ് പൊലീസിന്റെ കേസ് ചങ്ങനാശ്ശേരി പൊലീസിന് കൈമാറും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam