വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ രോഗി വാര്‍ഡില്‍ തൂങ്ങി മരിച്ചു

Published : Feb 09, 2021, 06:18 PM IST
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ രോഗി വാര്‍ഡില്‍ തൂങ്ങി മരിച്ചു

Synopsis

മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. മുഹമ്മ കാവുങ്കൽ കളത്തിൽ അനിൽകുമാർ (52) ആണ് മരിച്ചത്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 

മാനസിക രോഗ വാർഡിൽ പ്രവേശിപ്പിച്ചിച്ച് ചികിത്സ നല്‍കി വരവെയാണ് അനില്‍കുമാര്‍ ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11.30 ഓടെ വാർഡിനു മുകളിലെ പ്രോസസിംഗ് പൈപ്പിൽ ഉടുമുണ്ടിൽ തൂങ്ങിയ നിലയിലാണ് അനില്‍കുമാറിനെ കാണപ്പെട്ടത്. കൂട്ടിരുപ്പുകാർ അറിയിച്ചതനുസരിച്ച് അത്യാഹിതവിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത മഴയിൽ ഒഴുകിപ്പോയ വയനാട് തുരങ്കപാതക്ക് സമീപത്തെ താൽക്കാലിക ചപ്പാത്ത് പുനർ നിർമാണം ആരംഭിച്ചു
കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ; നടപടി വാഹനങ്ങൾ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കിയതിന്