കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം; അപകടം കോഴിക്കോട് പുതുപ്പാടിയില്‍

Published : Jun 25, 2024, 11:41 AM IST
കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം; അപകടം കോഴിക്കോട് പുതുപ്പാടിയില്‍

Synopsis

മാനന്തവാടിയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയത്. 

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കൈതപ്പൊയിൽ സ്വദേശി കളപ്പുരക്കൽ ജോയ് (65)ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജോയ് മരിച്ചിരുന്നു. മാനന്തവാടിയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയത്. പൊലീസ് ബസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്