ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി, കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

Published : Dec 11, 2022, 05:53 PM IST
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി, കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

Synopsis

അശ്രദ്ധമായി റോഡിലൂടെ പോയ സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട്  മതിലിലേക്ക് ഇടിച്ചു കയറിയത്. 

കൊച്ചി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ എം സി റോഡിൽ കീഴില്ലം സെന്‍റ് തോമസ് സ്കൂളിന് സമീപത്താണ്  വൈകിട്ടോടെ അപകടം. കീഴില്ലം തലച്ചിറയിൽ സണ്ണിയാണ് മരിച്ചത്. അശ്രദ്ധമായി റോഡിലൂടെ പോയ സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട്  മതിലിലേക്ക് ഇടിച്ചു കയറിയത്. വാഹനത്തിലും മതിലിനും ഇടയിൽപ്പെട്ടാണ് കൽനടയാത്രക്കാരനായ സണ്ണി മരിച്ചത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിൽ കാറിനുള്ളില്‍ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി
എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്; പ്രതി അറസ്റ്റില്‍