
തൃശൂർ: തൃശൂർ ജില്ലയിലെ ആനവാരിയിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽ പെട്ട് മൂന്ന് യുവാക്കളെ കാണാതായ സംഭവത്തിൽ രണ്ട് പേരുടെ മൃതദേഹം കിട്ടി. തെക്കേ പുത്തൻപുരയിൽ അജിത്ത് (20), കൊത്തിശ്ശേരി കുടിയിൽ ബിബിൻ (26) എന്നിവരുടെ മൃതദേഹമാണ് ഫയർഫോഴ്സ് കണ്ടെത്തിയത്. പ്രധാനി വീട്ടിൽ സിറാജി (30) നായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് വഞ്ചി അപകടത്തിൽ പെട്ട് മൂന്ന് യുവാക്കളെ കാണാതായത്.
ആകെ നാലുപേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടതിനെ തുടർന്ന് ഒരാൾ നീന്തി കരയ്ക്കു കയറി രക്ഷപ്പെട്ടിരുന്നു. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടയാൾ അവശനിലയിലായതിനാൽ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിരുന്നില്ല. വൈകിട്ട് 4 മണിയോടെയാണ് സംഭവം. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്.
പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞ് 3 യുവാക്കളെ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസും നാട്ടുകാരും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam