മാഹിയിൽ നിന്ന് പേരാമ്പ്രയിലെത്തിയ ഓട്ടോ, രഹസ്യവിവരത്തിൽ പരിശോധന, മ്യൂസിക് സ്പീക്കറിനുള്ളില്‍ 22 ലിറ്റര്‍ മദ്യം

Published : Nov 01, 2024, 07:35 PM IST
മാഹിയിൽ നിന്ന് പേരാമ്പ്രയിലെത്തിയ ഓട്ടോ, രഹസ്യവിവരത്തിൽ പരിശോധന, മ്യൂസിക് സ്പീക്കറിനുള്ളില്‍ 22 ലിറ്റര്‍ മദ്യം

Synopsis

ഓട്ടോയിലെ മ്യൂസിക് സ്പീക്കറിനുള്ളില്‍  22 ലിറ്റര്‍ മാഹിമദ്യം; ഡ്രവറെയും ഓട്ടോയും കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട്: കേരളത്തില്‍ വില്‍പന നിരോധിച്ചിട്ടുള്ള 37 കുപ്പി മാഹി മദ്യവുമായി പേരാമ്പ്ര പാലേരി സ്വദേശി പിടിയില്‍. വലിയപറമ്പില്‍ മീത്തല്‍ അജു(48)വിനെയാണ് പേരാമ്പ്ര ഡിവൈ എസ്പിയുടെ സ്‌ക്വാഡും എസ്‌ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് പിടികൂടിയത്. 22 ലിറ്റര്‍ മദ്യം ഓട്ടോറിക്ഷയിലെ സ്പീക്കര്‍ കാബിനിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

ഇയാള്‍ പതിവായി മാഹിയില്‍ നിന്ന് മദ്യം എത്തിച്ച് പാലേരിയിലും പരിസര പ്രദേശങ്ങളിലും വില്‍പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഡിവൈ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെയും മദ്യം കടത്താനുപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. അജുവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരേ സാധനം, പക്ഷേ ഐഫോണിൽ നിന്ന് വാങ്ങുമ്പോൾ കൂടുതൽ വില? സ്ക്രീൻഷോട്ട് സഹിതം ആരോപണവുമായി ഉപഭോക്താവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി
'മകനെ കാണിച്ച് തരാമെന്ന് വാഗ്ദാനം', പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ കാറിനുള്ളിൽ വച്ച് മ‍ർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്