
കൊച്ചി: എറണാകുളം കളമശേരിയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി. മാലിന്യ വണ്ടി കേടായതോടെയാണ് ഇവർക്ക് പിടിവീണത്. ഒരു വണ്ടി നിറയെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നുള്ള മാലിന്യവുമായാണ് ഇവർ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് വണ്ടിയുമായി രണ്ടു പേര്‍ കളമശേരി നഗരസഭയുടെ പന്ത്രണ്ടാം വാര്‍ഡില്‍ എത്തുകയായിരുന്നു. മാലിന്യം തള്ളിയിട്ട് പോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു വണ്ടി പണി മുടക്കിയത്. വണ്ടി അനങ്ങാതായതോടെ വണ്ടിയിലുണ്ടായിരുന്ന രണ്ടു പേരും ഉള്ളില്‍ തന്നെ ഇരുന്നു. അപ്പോഴേക്കും നാട്ടുകാരെത്തുകയും പിടിവീഴുകയുമായിരുന്നു.
പടമുകളിലുളള ഫര്‍ണിച്ചര്‍ സ്ഥാപത്തിലെ മാലിന്യമാണ് എത്തിച്ചതെന്ന് പിടിയിലായവര്‍ നാട്ടുകാരെയും നഗരസഭയെയും അറിയിച്ചു. ഈ മേഖലയില്‍ മുമ്പും ഇവര്‍ മാലിന്യം തള്ളിയിട്ടുണ്ടെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത വാഹനം ആര്‍ഡിഒയ്ക്ക് കൈമാറാനാണ് നഗരസഭയുടെ തീരുമാനം. അതേസമയം, ഈ മേഖലയിലെ മറ്റ് ചില സ്വകാര്യ ഭൂമികളില്‍ അനധികൃതമായി മാലിന്യം ശേഖരിച്ചിട്ടിരിക്കുന്നതിനെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam