ലോട്ടറി വിറ്റും തെരുവില്‍ പാടിയും ദുരിതജീവിതം നയിച്ച അന്ധ ദമ്പതികള്‍ക്ക് ആശ്വാസവുമായി പെരിന്തല്‍മണ്ണ നഗരസഭ

By Web TeamFirst Published Jan 20, 2019, 10:13 AM IST
Highlights

ദുരിത ജീവിതം കണ്ടറി‌ഞ്ഞ പെരിന്തല്‍മണ്ണ നഗരസഭ ഭരണസമിതി ഇവര്‍ക്ക് ആശ്രയമൊരുക്കുകയായിരുന്നു. പുനരധിവാസ പദ്ധതി പ്രകാരം നഗരസഭ നിര്‍മ്മിച്ച ഫ്ലാറ്റുകളിലൊന്നാണ് ഇവര്‍ക്ക് നല്‍കിയത്.

മലപ്പുറം: സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്‍റെ സന്തോഷത്തിലാണ് മലപ്പുറം പെരിന്തല്‍മണ്ണയിലെ അന്ധ ദമ്പതികളായ ഏലിയാസും ശ്യാമയും. നിലവില്‍ താമസിച്ചുകൊണ്ടിരുന്ന വീടിന് വാടകപോലും കൊടുക്കാനാവാത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഈ കുടുംബം. ലോട്ടറി വിറ്റും തെരുവില്‍ പാട്ടുപാടിയുമായിരുന്നു ഈ കുടുംബത്തിന്‍റെ ജീവിതം. ദുരിത ജീവിതം കണ്ടറി‌ഞ്ഞ പെരിന്തല്‍മണ്ണ നഗരസഭ ഭരണസമിതി ഇവര്‍ക്ക് ആശ്രയമൊരുക്കുകയായിരുന്നു. പുനരധിവാസ പദ്ധതി പ്രകാരം നഗരസഭ നിര്‍മ്മിച്ച ഫ്ലാറ്റുകളിലൊന്നാണ് ഇവര്‍ക്ക് നല്‍കിയത്.

click me!