പിവി അൻവറിനെതിരെ 'കുരുക്കുമുറുക്കുന്ന' തിരക്കിലുള്ള സർക്കാർ, വന്യജീവി ആക്രമണത്തിലും ശാശ്വത പരിഹാരം കാണണം: അൻവർ

Published : Jan 24, 2025, 03:53 PM ISTUpdated : Jan 31, 2025, 05:41 PM IST
പിവി അൻവറിനെതിരെ 'കുരുക്കുമുറുക്കുന്ന' തിരക്കിലുള്ള സർക്കാർ, വന്യജീവി ആക്രമണത്തിലും ശാശ്വത പരിഹാരം കാണണം: അൻവർ

Synopsis

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡി എഫ് ഒ ഓഫീസ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിലടച്ചത് ഓ‍ർപ്പിച്ചുകൊണ്ടാണ് അൻവർ ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്

മലപ്പുറം: മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ രംഗത്ത്.  പി വി അൻവറിനെതിരെ "കുരുക്കു മുറുക്കുന്ന" തിരക്കിലുള്ള സർക്കാർ, വനം വന്യജീവി വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് ശ്രമിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. സർക്കാറിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊണ്ടോ ജയിലിൽ അടച്ചതുകൊണ്ടോ സർക്കാറിനും വനം വകുപ്പിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ ആവില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡി എഫ് ഒ ഓഫീസ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിലടച്ചത് ഓ‍ർപ്പിച്ചുകൊണ്ടാണ് അൻവർ ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. കടുവ ആക്രമണത്തിൽകൊല്ലപ്പെട്ട രാധയ്ക്ക്  നിലമ്പൂർ മുൻ എം എൽ എ ആദരാഞ്ജലികളും അർപ്പിച്ചു.

കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിൽ; സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

അൻവറിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

സർക്കാർ പി വി അൻവറിനെതിരെ "കുരുക്കു മുറുക്കുന്ന" തിരക്കിലാണ്.
സംസ്ഥാനത്ത് മലയോര മേഖലയാകെ, വന്യജീവി ആക്രമണം കൊണ്ട് പൊതുജനങ്ങളും കർഷകരും പൊറുതിമുട്ടിയിരിക്കുകയാണ്. 
ഇന്നും ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. 
കൊല്ലപ്പെടുന്നവരിൽ ഭൂരിപക്ഷവും സാധാരണക്കാരും, ആദിവാസി വിഭാഗത്തിൽ പെടുന്നവരുമാണ് എന്നുള്ളത് മറ്റൊരു വസ്തുതയാണ്. വനം വന്യജീവി വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് പകരം സർക്കാറിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊണ്ടോ ജയിലിൽ അടച്ചതുകൊണ്ടോ സർക്കാറിനും വനം വകുപ്പിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ ആവില്ല. 
മരണപ്പെട്ട രാധയ്ക്ക് ആദരാഞ്ജലികൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ രാധ കൊല്ലപ്പെട്ട് സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധിയും അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക പറഞ്ഞു. രാധയുടെ വേർപാടിൽ കുടംബത്തിന്‍റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി വേണം; രാധയുടെ മരണത്തിൽ ദുഃഖം പങ്കുവച്ച് പ്രിയങ്ക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ
കാ‌‍‌‍ർ വെട്ടിച്ചു, പിന്നിൽ വിവാഹ പാ‌‍‌‌‍ർട്ടി കഴിഞ്ഞു വരുന്ന ടൂറിസ്റ്റ് ബസ്, ഇടിച്ചു നിന്നത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ; ഒഴിവായത് വൻ അപകടം