
ഹരിപ്പാട്: കണ്ടല്ലൂർ പുല്ലുകുളങ്ങരയിലെ പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ സംഭവത്തിൽ പിടിയിലായ പ്രതിയെ റിമാൻഡു ചെയ്തു. മണിവേലിക്കടവ് പുളീനയ്യത്ത് ഷാലു (25) വിനെയാണ് ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ചേർത്തല മായിത്തറ ജുവനൈൽ കോടതിയിൽ ഹാജരാക്കി. മുഖ്യപ്രതി കായംകുളം സ്വദേശി ഉൾപ്പെടെ കേസിലെ മറ്റ് നാലു പ്രതികൾ ഒളിവിലാണ്.
ബുധനാഴ്ച രാത്രി ഒൻപതുമണിയോടെ കാറിലും ബൈക്കിലുമായെത്തിയാണ് അനന്തു ഫ്യൂവൽസിൽ അക്രമണം നടത്തിയത്. രണ്ടു പേരെ അക്രമികൾ കുത്തി പരിക്കേൽപിക്കുകയും ചെയ്തു. കണ്ടല്ലൂർ തെക്ക് കുളങ്ങരശ്ശേരിൽ തറയിൽ രതീഷ് (29) വെട്ടുതറ പുതുവലിൽ ദിനീഷ് രാജ്(28) എന്നിവരെയാണ് കുത്തിയത്. ഇരുവരും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പമ്പിലെ ജീവനക്കാരനായ രതീഷി(29)നെയാണ് ആദ്യം ആക്രമിച്ചത്. ഇതു തടയാനെത്തിയപ്പോഴാണ് ദിനീഷ് രാജി (28) നെ കുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam