പാടത്ത് ഫോട്ടോ ഷൂട്ടിനായി വധൂവരന്മാർക്കൊപ്പം എത്തിയ ഫോട്ടോഗ്രാഫറുമായി തർക്കം, കത്തിക്കുത്ത്; പ്രതികൾ പിടിയിൽ

Published : Feb 27, 2025, 02:00 AM IST
പാടത്ത് ഫോട്ടോ ഷൂട്ടിനായി വധൂവരന്മാർക്കൊപ്പം എത്തിയ ഫോട്ടോഗ്രാഫറുമായി തർക്കം, കത്തിക്കുത്ത്; പ്രതികൾ പിടിയിൽ

Synopsis

ഫോട്ടോഷൂട്ടിനായി വധൂവരന്മാർക്കൊപ്പം എത്തിയപ്പോൾ പാടത്തു നിൽക്കുകയായിരുന്ന യുവാക്കൾ ഇവരുമായി തർക്കിലേർപ്പെടുകയായിരുന്നു.

തൃശൂർ: പുതുക്കാട് ഞെല്ലൂൂർ പാടത്ത് ഫോട്ടോ ഷൂട്ടിനായി വധൂ വരന്മാർക്ക് ഒപ്പം എത്തിയ ഫോട്ടോഗ്രാഫറെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. കല്ലൂർ ഞെല്ലൂൂർ സ്വദേശിയായ വടക്കേടത്ത് ബ്രജീഷ് (18), കല്ലൂൂർ പാലക്കപറമ്പ് സ്വദേശിയായ പണിക്കാട്ടിൽ വീട്ടിൽ പവൻ (18) എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 23-ാം തീയ്യതിയാണ് വിവാഹവുമായി ബന്ധപ്പെട്ട ഫോട്ടോ ഷൂട്ടിനായി കല്ലൂൂർ ഞെല്ലൂൂർ സ്വദേശിയായ 28 വയസുള്ള സനിത്ത് എന്ന ഫോട്ടോഗ്രാഫറും സുഹൃത്തുക്കളും പാടത്ത് എത്തിയത്. ഈ സമയം പാടത്ത് നിന്നിരുന്ന യുവാക്കൾ ഇവരുമായി ഫോട്ടോ ഷൂട്ടിങ്ങിനെ സംബന്ധിച്ച് വാക്ക് തർക്കമുണ്ടാവുകയും ക്യമറാമാനായ സനിത്തിനെ കത്തി ഉപയോഗിച്ച് കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളുവിൽ പോയ പ്രതികൾ പുതുക്കാട് ഒരു വീട്ടിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം ശാസ്ത്രീയമായ അന്വേഷണത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചു. തുടർന്നാണ് ഇവരെ പുതുക്കാട് പോലിസ് സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ സജീഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ലാലു, സീനിയർ സിവിൽ ഓഫിസർമാരായ സുജിത്ത്, ഷഫീഖ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു