
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തോട്ടിലൊഴുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഇടതുഭരണം നാടിനെ ദുരിതത്തിലാക്കിയെന്ന മുദ്രാവാക്യം മുഴക്കിയാണ് തൃശൂർ മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. പിണറായി വിജയന്റെ കോലം ചങ്ങാടത്തിൽ കെട്ടിവെച്ചാണ് തോട്ടിൽ ഒഴുക്കിയത്. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാറിന്റെ ദുർഭരണത്തിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തോട്ടിലൊഴുക്കി പ്രതിഷേധിച്ചതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
സമസ്ത മേഖലകളിലെയും വിലക്കയറ്റം കാരണം ജനജീവിതം പൊറുതിമുട്ടിയെന്നും എൽഡിഎഫ് സർക്കാറിനെ ജനം താഴെയിറക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിന് ശേഷം ചങ്ങാടവും കോലവും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോട്ടിൽനിന്നെടുത്ത് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam