
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്. മുതലമടയിൽ മെഡിക്കൽഷോപ്പ് നടത്തുന്ന ഷാജഹാനാണ് കുത്തേറ്റത്. വിദ്യാർത്ഥികൾ തമ്മിൽ അടി കൂടിയപ്പോൾ പിടിച്ചു മാറ്റാൻ ചെന്നപ്പോഴാണ് ഷാജഹാന് കുത്ത് കൊണ്ടത്. ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയാണ് വിദ്യാർഥികൾ തമ്മിൽ തർക്കം ഉണ്ടായത്. വിദ്യാർത്ഥികളെ തടയാനെത്തിയ ഷാജഹാനെ പ്ലസ് വൺ വിദ്യാർത്ഥി കയ്യിലുള്ള കത്തി കൊണ്ട് കുത്തുകയായിരുന്നു. ഷാജഹാന്‍റെ കൈയ്ക്കാണ് പരിക്ക്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam