
അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ചന്തക്കടവ് വടക്കേയറ്റത്ത് വീട്ടിൽ ജോസിയുടെ മകൻ ജോഷ്വായെ (21)യാണ് പുന്നപ്ര എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.
വെൽഡിംഗ് ജോലിക്കാരനായ യുവാവ് കഴിഞ്ഞ നാലു മാസമായി വിദ്യാർത്ഥിനിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വിവരമറിഞ്ഞ വിദ്യാർത്ഥിനിയുടെ മാതാവു നൽകിയ പരാതിയെത്തുടർന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.