വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ ഉപദ്രവിച്ച പ്രതിക്ക് കുരുക്ക് മുറുകുന്നു, പോക്‌സോ ചുമത്താൻ നിര്‍ദേശം

Published : Mar 25, 2025, 05:31 PM ISTUpdated : Mar 31, 2025, 11:34 PM IST
വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ ഉപദ്രവിച്ച പ്രതിക്ക് കുരുക്ക് മുറുകുന്നു, പോക്‌സോ ചുമത്താൻ നിര്‍ദേശം

Synopsis

സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാതായും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു

കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലത്തെ ടെക്‌സ്റ്റൈല്‍സ് ഷോറൂമില്‍ പന്ത്രണ്ടുകാരനായ കുട്ടിയെ ജീവനക്കാരന്‍ ഉപദ്രവിച്ച കേസില്‍ പോക്‌സോ ചുമത്താന്‍ നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതായി സൂചനയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് തൊട്ടില്‍പ്പാലം ചാത്തന്‍കോട്ട് നടയിലെ ചേനക്കാത്ത് അശ്വന്തിനെ(28) തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്വന്ത് ജോലി ചെയ്യുന്ന ടെക്സ്റ്റൈല്‍ ഷോറൂമില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. വസ്ത്രം തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിന് പിടിച്ച് തള്ളുന്നതും ആക്രമിക്കുന്നതും സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരാതിക്കാരന്‍ കുറ്റ്യാടി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വ്യാഴാഴ്ചയാണ് പിതാവിനൊപ്പമെത്തിയ കുട്ടി ഇവിടെ നിന്നും വസ്ത്രം വാങ്ങിയിരുന്നത്. ഇത് പാകമാകാതെ വന്നതിനാല്‍ മാറ്റിയെടുക്കാന്‍ വന്നപ്പോഴാണ് ആക്രമണമുണ്ടായത്. പൊലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത് എന്നാരോപിച്ച് കുടുംബം ചൈല്‍ഡ് ലൈനിനും നാദാപുരം ഡി വൈ എസ് പിക്കും പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പോക്സോ കേസെടുക്കാൻ നിർദ്ദേശം നൽകിയത്.

ഒമാനിൽ നിന്ന് വാങ്ങി ഫ്ളാസ്‌കുകളിലുൾപ്പെടെ ഒളിപ്പിച്ച് നാട്ടിലെത്തിച്ചു; എംഡിഎംഎ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന വാർത്ത നെടിയിരുപ്പിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ വിലമതിക്കുവന്ന 1.665 കിലോഗ്രാം എം ഡി എം എ പിടികൂടിയ കേസില്‍ കൊണ്ടോട്ടി നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിഖിന്റെ (27) അറസ്റ്റ് രേഖപ്പെടുത്തി എന്നതാണ്. കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം അബ്ബാസലിയുടെ നേതൃത്വത്തിലുള്ള സംഘം, പ്രതി റിമാന്‍ഡില്‍ കഴിയുന്ന മട്ടാഞ്ചേരി സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ സബ് ജയിലില്‍ കഴിയുന്നത്. ഇയാളെ ബുധനാഴ്ച മഞ്ചേരി എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസൊക്കെ വോട്ടെണ്ണൽ തിരക്കിലാകും, ഒരു ലക്ഷത്തിന്‍റെ 'മൊതലു'മായി എത്തിയത് വർക്കല സ്വദേശി; കൃത്യമായി വലയിലാക്കി എക്സൈസ്
കൂടൽമാണിക്യം ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു, ഇന്ന് ഇടഞ്ഞത് മച്ചാട് ഗോപാലൻ, തളച്ച തെങ്ങ് മറിച്ചിട്ടു