വിഷംകഴിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടമില്ലാതെ വിട്ടുനൽകി, സംസ്കാരം തടഞ്ഞ് പൊലീസ്

By Web TeamFirst Published Jan 5, 2022, 10:48 AM IST
Highlights

വിഷം കഴിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ മഞ്ചേരി മെഡിക്കല്‍  കോളേജില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 

മഞ്ചേരി: വിഷം കഴിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ മഞ്ചേരി മെഡിക്കല്‍  കോളേജില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.  സംസ്കാര ചടങ്ങുകള്‍ക്കിടെ പൊലീസെത്തി  മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു കൊണ്ടുവന്നു. പാണ്ടിക്കാട് തച്ചിങ്ങനാടം സ്വദേശി പള്ളിക്കരത്തൊടി കുഞ്ഞമ്മയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടമില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വിട്ട് നല്‍കിയത്. 

കഴിഞ്ഞ മാസം 29 ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന കുഞ്ഞമ്മ ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.പതിനൊന്നു മണിയോടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.വൈകിട്ട് മൂന്നു മണിയോടെ ആശുപത്രിയില്‍ നിന്ന് വിളിച്ച് മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപെട്ടു.പിന്നാലെ പോലീസെത്തി പോസ്റ്റുമോര്‍ട്ടമില്ലാതെ സംസ്ക്കരിക്കാൻ അനുവിദിക്കില്ലെന്ന് അറിയിച്ചു.

ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് സംഭവിച്ച വീഴ്ച്ചയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ വിട്ടുകൊടുക്കാൻ കാരണമെന്നാണ് വിവരം.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ബൈക്ക് ഇടിച്ചുവീഴ്ത്തി, അപകടം നടന്നതറിഞ്ഞിട്ടും കെഎസ്ആർടിസി ബസ് നിർത്താതെ പോയി, പരാതി

എറണാകുളം: അങ്കമാലിയിൽ ബൈക്ക് ഇടിച്ച് വീഴ്ത്തിയ കെഎസ്ആർടിസി ബസ്, അപകടവിവരമറിഞ്ഞിട്ടും നിർത്താതെ പോയതായി പരാതി. അങ്കമാലി കിടങ്ങൂർ സ്വദേശികളായ ബൈക്ക് യാത്രക്കാർ ബിനു അഗസ്റ്റിനും റ്റിജോയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ദേശീയപാതയിൽ നിന്ന് എം സി റോഡിലേക്ക് തിരിയുന്നതിനിടെ ഇവരുടെ ബൈക്കിൽ കെഎസ്ആർ ടിസി ഇടിയ്ക്കുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ കെഎസ്ആർടിസി യാത്ര തുടർന്നെന്നാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യം സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും വ്യക്തമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

click me!