മാരാരിക്കുളത്ത് വൻ ലഹരിവേട്ട; കാറിലും ബാത്ത്റൂമിലുമായി ഒളിപ്പിച്ച 72 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ

Published : Mar 16, 2026, 12:07 PM IST
arrest

Synopsis

മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാരുതി ഒമ്‌നി കാറിൽ കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസ് പിടികൂടി. തുടർന്നുനടന്ന അന്വേഷണത്തിൽ എറണാകുളം മുനമ്പത്തെ ഒരു ബാത്ത്റൂമിൽ ഒളിപ്പിച്ച 62 ചാക്ക് ഹാൻസ് കൂടി കണ്ടെടുത്തു.

മാരാരിക്കുളം: മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കണിച്ചുകുളങ്ങര ജങ്ഷന് സമീപം ഹൈവേയിൽ മാരുതി ഒമ്‌നി കാറിൽ കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്ന് പിടികൂടി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മുനമ്പത്തെ ബാത്ത്റൂമിൽ ഒളിപ്പിച്ചുവെച്ച 62 ചാക്ക് ഹാൻസ് കൂടി അന്വേഷണസംഘം കണ്ടെടുത്തത്. വർഷങ്ങളായി കേരളത്തിലുടനീളം മൊത്തവിലയിൽ ഹാൻസ് എത്തിക്കുന്ന വൻ റാക്കറ്റിലെ കണ്ണികളായ എറണാകുളം പള്ളിപ്പുറം പള്ളിക്കാട് അഖിൽ രാജു (35), എറണാകുളം മുനമ്പം കോട്ടയ്ക്കാട് രാജേഷ് (44) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളും പ്രതികളെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

600 കുടുംബങ്ങൾക്ക് ആശ്വാസം; കെഎഫ്ഡിസിയുടെ 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടം 25 വ‍ർഷത്തേക്ക് പുതുക്കി
വിവാഹദിനത്തിൽ കൂട്ടുകാരുടെ ‘സർപ്രൈസ്', വേദിയിൽ ബോധം കെട്ട് വീണ് വധു, കൂട്ടത്തല്ല് ഒഴിവായി