എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ തളച്ചത് വെടിക്കെട്ട് നടക്കുന്നിടത്ത്, പയ്യൂർകാവ് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

Published : Mar 15, 2025, 10:42 AM IST
എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ തളച്ചത് വെടിക്കെട്ട് നടക്കുന്നിടത്ത്, പയ്യൂർകാവ് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

Synopsis

ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

തൃശൂർ: പുതുക്കാട് നന്തിപുലം പയ്യൂർകാവിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ആനയെ തളച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് വരന്തരപ്പിള്ളി പൊലീസ്. പൂരത്തിനെത്തിച്ച ആന കഴിഞ്ഞ ദിവസം വിരണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ വെടിക്കെട്ട് നടക്കുന്നിടത്ത് തളച്ചതിനും പൊലീസ് കേസെടുത്തത്. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 7ന് കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്ര പറമ്പിനോട് ചേർന്നുള്ള പറമ്പിൽ തളച്ച കൊമ്പനാണ് വിരണ്ടത്. പൂരം എഴുന്നള്ളിപ്പിന് ഏഴ് ആനകളെയാണ് എത്തിച്ചിരുന്നത്. ഇതിൽ രണ്ടാനകളെയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ തളച്ചിരുന്നത്. ഇതിൽ ഒരാനയെ വെടിക്കെട്ടിന്‍റെ അവസാനത്തെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലത്തിന്‍റെ മീറ്ററുകൾ മാത്രം അകലെയായിരുന്നു നിർത്തിയിരുന്നത്.  വെടിക്കെട്ടിന്‍റെ ശബ്ദവും ചൂടും അസഹനീയമായതോടെ ആന ഇവിടെ നിന്നും പിൻതിരിയാൻ ശ്രമിക്കുകയായിരുന്നു. 

വെടിക്കെട്ട് കാണാൻ നിരവധി നാട്ടുകാർ എത്തിയ സമയത്താണ് ആന പിണങ്ങി തിരിഞ്ഞത്. വിരണ്ട കൊമ്പൻ ഓടാതിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി. സംഭവമറിഞ്ഞ് പൊലീസ് വെടിക്കെട്ട് നിർത്തി വെപ്പിച്ചു. തുടർന്നാണ് സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ സുരക്ഷിതമല്ലാതെ  തളച്ചതിനും ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ് എടുത്തത്.

Read More :  'മനു വിഷ്ണുവിനെ വിളിച്ച് വരുത്തിയത് തല്ലാൻ, വിഷ്ണു തിരിച്ച് കുത്തി'; കൊലപാതകം കടം നൽകിയ 6000 രൂപയുടെ പേരിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹിമാലയം കടന്ന് വന്ന അഥിതി വയനാട്ടിലാദ്യമായി, നീർപക്ഷി സർവേയിൽ കുറിത്തലയൻ വാത്ത്‌ ഉൾപ്പെടെ 159 ഇനം പക്ഷികൾ
മുസ്ലിം ലീഗിൽ അപ്രതീക്ഷിത പടയൊരുക്കം, 'ടേം വ്യവസ്ഥയിൽ ഇളവ് നൽകുന്നത് അംഗീകരിക്കില്ല'; മണ്ണാർക്കാട് ഷംസുദ്ദിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം