'പോലീസുകാർ കൊറോണ പിടിച്ച് ചാവണം, കാല് തല്ലിയൊടിക്കണം', വാട്ട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശം; കേസെടുത്തു

By Web TeamFirst Published May 11, 2021, 10:05 PM IST
Highlights

പൊലീസിന് കൊറോണ പിടിക്കുമെന്നും സി ഐയുടെ കാൽ തല്ലിയൊടിക്കണമെന്നും പറഞ്ഞായിരുന്നു വാട്ട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമെത്തിയത്.

എടപ്പാൾ: പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ വോയിസ് ക്ലിപ്പ് പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. കാഞ്ഞിരമുക്ക് സ്വദേശിക്കെതിരെയാണ് പെരുമ്പടപ്പ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. 

കണ്ടെയ്മന്റ് സോണിൽ കാഞ്ഞിരമുക്ക് ഭാഗത്ത് വഴിയടച്ചതിനെ ചൊല്ലിയാണ് ഇയാള്‍ പൊലീസിനെതിരെ രംഗത്ത് വന്നത്. ആദ്യം  പൊലീസിന് കൊറോണ വരണമെന്ന് പറഞ്ഞുള്ള ശബ്ദ സന്ദേശം അയച്ചു. പിന്നീട് പൊലീസിന് കൊറോണ പിടിക്കുമെന്നും സി ഐയുടെ കാൽ തല്ലിയൊടിക്കണമെന്നും പറഞ്ഞ് 55കാരൻ നവമാധ്യമങ്ങളിൽ വോയിസ് സന്ദേശം അയച്ചു. വോയ്‌സ് പ്രചരിച്ചത്  ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്  നടപടി. 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!