ഫ്ലക്സുകള്‍ ഇനി ഗ്രോബാഗുകളാകും; പുനരുപയോഗം പഠിപ്പിച്ച് പൊലീസ്

By Web TeamFirst Published Jan 23, 2019, 11:46 AM IST
Highlights

തിരുവന്തപുരം കരമനയില്‍ നിന്ന് നീക്കം ചെയ്ത ഫ്ലക്സുകളെല്ലാം ഇനി ഗ്രോബാഗുകളാകും. കരമന പൊലീസിന്‍റെ നേതൃത്വത്തില്‍ എസ് പി സി കേഡറ്റുകളാണ് ഗ്രോബാഗുകള്‍ നിര്‍മ്മിക്കുന്നത്.

തിരുവനന്തപുരം: തിരുവന്തപുരം കരമനയില്‍ നിന്ന് നീക്കം ചെയ്ത ഫ്ലക്സുകളെല്ലാം ഇനി ഗ്രോബാഗുകളാകും. കരമന പൊലീസിന്‍റെ നേതൃത്വത്തില്‍ എസ് പി സി കേഡറ്റുകളാണ് ഗ്രോബാഗുകള്‍ നിര്‍മ്മിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും പുനരുപയോഗവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യം. ഹൈക്കോടതി നിര്‍‍ദ്ദേശപ്രകാരം നീക്കം ചെയ്ത ഫ്ലക്സുകളാണ് ഗ്രോബാഗുകളാക്കിയത്.

കരമന എസ്ഐ ശ്രീകാന്തിന്‍റെ ആശയമാണ് കുട്ടികള്‍ ഏറ്റെടുത്തത്. പൊലീസ് സ്റ്റേഷനിലും സ്കൂളിലും പച്ചക്കറി തോട്ടം തുടങ്ങാനും ആലോചിക്കുന്നുണ്ട്. കരമന ഗവണ്‍മെന്‍റ്  ഗേള്‍സ് ഹൈസ്ക്കൂളിലെ 44 എസ് പി സി കേഡറ്റുകളാണ് ഗ്രോബാഗ് നിര്‍മ്മിക്കുന്നത്. ഇതുവരെ 150ലധികം ഗ്രോബാഗുകള്‍ ഉണ്ടാക്കി. നിര്‍മ്മാണത്തിന്‍റെ മുഴുവന്‍ ചിലവും വഹിക്കുന്നത് പൊലീസ് തന്നെയാണ്.

മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിക്കാനൊരുങ്ങുകയാണ് പൊലീസ്. ഗ്രോബാഗില്‍ ചെടികള്‍ നട്ട് കരമന ജംഗ്ഷനിലും വച്ചിട്ടുണ്ട്. ഓട്ടോ തൊഴിലാളികളാണ് ഈ ചെടികള്‍ പരിപാലിക്കുന്നത്. 

click me!