മിന്നല്‍ പരിശോധന; മീറ്റര്‍ പ്രവര്‍ത്തിക്കാത്ത 250 ഓട്ടോറിക്ഷകള്‍ പിടികൂടി

Published : Mar 23, 2019, 09:23 AM ISTUpdated : Mar 23, 2019, 09:25 AM IST
മിന്നല്‍ പരിശോധന; മീറ്റര്‍ പ്രവര്‍ത്തിക്കാത്ത 250 ഓട്ടോറിക്ഷകള്‍ പിടികൂടി

Synopsis

തിരുവനന്തപുരം നഗരത്തില്‍ നടത്തിയ മിന്നല്‍പ്പരിശോധനയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത 250 ഓട്ടോറിക്ഷകള്‍ പിടികൂടി.  യാത്രക്കാരുടെ പരാതിക്ക് പിന്നാലെയാണ് പരിശോധന നടത്തി മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും അമിത നിരക്ക് ഈടാക്കുകയും ചെയ്ത് ഓട്ടോകള്‍ പിടികൂടിയത്.   

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നടത്തിയ മിന്നല്‍പ്പരിശോധനയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത 250 ഓട്ടോറിക്ഷകള്‍ പിടികൂടി.  യാത്രക്കാരുടെ പരാതിക്ക് പിന്നാലെയാണ് പരിശോധന നടത്തി മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും അമിത നിരക്ക് ഈടാക്കുകയും ചെയ്ത് ഓട്ടോകള്‍ പിടികൂടിയത്. 

പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സിറ്റി പൊലീസും ട്രാഫിക് പൊലീസും ഒന്നിച്ച് നഗരത്തിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ച് 1200 ഓട്ടോകള്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ 250 ഓട്ടോകളാണ് പിടികൂടിയത്. 

250 ഓട്ടോകളുടെ മീറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതുപോലെ മീറ്ററില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പണം ഓട്ടോകള്‍ ഈടാക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.പിടി കൂടിയ ഓട്ടോകള്‍ പിഴ ചുമത്തി വിട്ടയച്ചു.  മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ നിരത്തിലിറക്കുന്ന ഓട്ടോറിക്ഷകളെ കണ്ടുകിട്ടുമെന്ന് പൊലീസ് അറിയിച്ചു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്