രഹസ്യ വിവരം, ബസ് ഇറങ്ങി നടന്ന നഴ്സിം​ഗ് വിദ്യാർത്ഥികളെ പിന്തുടർന്ന് പൊലീസ്; പിടിച്ചത് എംഡിഎംഎയും കഞ്ചാവും

Published : Dec 31, 2024, 06:12 PM IST
രഹസ്യ വിവരം, ബസ് ഇറങ്ങി നടന്ന നഴ്സിം​ഗ് വിദ്യാർത്ഥികളെ പിന്തുടർന്ന് പൊലീസ്; പിടിച്ചത് എംഡിഎംഎയും കഞ്ചാവും

Synopsis

മൈനാഗപ്പള്ളിയിൽ ബസ് ഇറങ്ങി നടക്കുന്നതിനിടെ തന്ത്രപരമായി ഇവരെ പൊലീസ് സംഘം പിടികൂടുകയായിരുന്നു.

തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ട് നഴ്‌സിം​ഗ് വിദ്യാർഥികൾ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് ബാഗിൽ സൂക്ഷിച്ച 4.72 ഗ്രാം എം.ഡി.എം.എയും 7.24 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടി. ബെംഗളൂരുവിലെ നഴ്‌സിം​ഗ് കോളേജ് വിദ്യാർഥികളായ മൈനാഗപ്പള്ളി ശിവശൈലത്തിൽ അശ്വിൻ (21), സുഹൃത്ത്‌ മലപ്പുറം നിലമ്പൂർ വിളയിൽ വീട്ടിൽ അർജുൻ (22) എന്നിവരാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഡിവൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ഇരുവരും മൈനാഗപ്പള്ളിയിൽ ബസ് ഇറങ്ങി അശ്വിന്റെ വീട്ടിലേയ്ക്ക് നടക്കുന്നതിനിടെ തന്ത്രപരമായി ഇവരെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്ന് ബെം​ഗളൂരുവിൽ ഇവർ താമസിച്ച ലോഡ്ജിൻ്റെ വിവരങ്ങളും യാത്ര വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാട്ടിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് എം.ഡി.എം.എ.യെന്ന് പൊലീസ് അറിയിച്ചു.

READ MORE: പുതുവത്സരാഘോഷം വെള്ളത്തിലാകുമോ? ഇന്ന് 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ