സ്കൂട്ടര്‍ യാത്രക്കാരിയുടെ ലൈസന്‍സ് തട്ടിപ്പറിച്ചു, അസഭ്യം പറഞ്ഞു; മദ്യലഹരിയില്‍ 'ഷോ', എസ്ഐക്ക് സസ്പെന്‍ഷന്‍

Published : Sep 09, 2021, 07:46 AM ISTUpdated : Sep 09, 2021, 07:49 AM IST
സ്കൂട്ടര്‍ യാത്രക്കാരിയുടെ ലൈസന്‍സ് തട്ടിപ്പറിച്ചു, അസഭ്യം പറഞ്ഞു;  മദ്യലഹരിയില്‍ 'ഷോ', എസ്ഐക്ക് സസ്പെന്‍ഷന്‍

Synopsis

ഡ്യൂട്ടിയിലില്ലാതിരുന്ന സമയത്താണ് എസ് ഐ വാഹനപരിശോധനയെന്ന പേരില്‍ യുവതിയെ തടഞ്ഞ് നിര്‍ത്തി അപമാനിച്ചത്. 

കൊല്ലം: മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍.  കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ് സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയത്. വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയിലായിരുന്ന എസ്ഐ യുവതിയെ  തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞെന്നും ലൈസന്‍സ് തട്ടിപ്പറിച്ചെന്നുമാണ് പരാതി.

യുവതിയുടെ പരാതിയില്‍ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഡ്യൂട്ടിയിലില്ലാതിരുന്ന സമയത്താണ് എസ് ഐ വാഹനപരിശോധനയെന്ന പേരില്‍ യുവതിയെ തടഞ്ഞ് നിര്‍ത്തി അപമാനിച്ചത്. ഈ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം
ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു