യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപേക്ഷിച്ച മാരകായുധങ്ങള്‍ സ്‌കൂബാ ടീം കണ്ടെടുത്തു

Published : Mar 05, 2021, 07:32 PM IST
യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപേക്ഷിച്ച മാരകായുധങ്ങള്‍ സ്‌കൂബാ ടീം കണ്ടെടുത്തു

Synopsis

പാലത്തിന് മുകളില്‍ വാഹനം നിര്‍ത്തിയ ശേഷം രണ്ട് വാളുകളും ഒരു ചുറ്റികയും ഒരു കമ്പിപ്പാരയുംഇരുമ്പ് പട്ടയും ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ പമ്പയാറ്റിലേക്ക് വലിച്ചെറിഞ്ഞുവെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തലാണ് തെരച്ചില്‍ നടത്തിയത്.  

ആലപ്പുഴ: മാന്നാറില്‍ നിന്നും യുവതിയെ തട്ടികൊണ്ട് പോയ സംഘം പമ്പയാറ്റിലേക്ക് വലിച്ചെറിഞ്ഞ  മാരകായുധങ്ങള്‍ ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്‌കൂബാ ടീം വെള്ളത്തിനടിയില്‍ നിന്നും കണ്ടെത്തി. മാന്നാര്‍ പരുമല ആശുപത്രിയില്‍ നിന്നും വാഹനത്തിരക്ക് ഒഴിവാക്കി പോകാന്‍ ഉപയോഗിക്കുന്ന പൈനുംമൂട് ജങ്ഷന് സമീപത്തെ ആംബുലന്‍സ് പാലത്തിന് താഴെ കോട്ടക്കല്‍ കടവിന് സമീപത്തുനിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

പാലത്തിന് മുകളില്‍ വാഹനം നിര്‍ത്തിയ ശേഷം രണ്ട് വാളുകളും ഒരു ചുറ്റികയും ഒരു കമ്പിപ്പാരയുംഇരുമ്പ് പട്ടയും ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ പമ്പയാറ്റിലേക്ക് വലിച്ചെറിഞ്ഞുവെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തലാണ് തെരച്ചില്‍ നടത്തിയത്. ചെളി നിറഞ്ഞ പമ്പയാറ്റില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനെ തുടര്‍ന്നാണ് രണ്ട് വാളുകളും ഒരു ഇരുമ്പ് പട്ടയും കണ്ടെത്തിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം നട്ടുച്ച നേരത്ത് കത്തിക്കുത്ത്; മകനെ കുത്തിയത് പിതാവ്, സ്ഥിരം അതിക്രമം സഹിക്കാതെ എന്ന് മൊഴി
പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി