മലപ്പുറത്ത് നിന്ന് ഒഡീഷയിലേക്ക് സൈക്കിളില്‍ യാത്ര; അതിഥി തൊഴിലാളികളെ പൊലീസ് മടക്കി അയച്ചു

Published : May 19, 2020, 08:36 PM IST
മലപ്പുറത്ത് നിന്ന് ഒഡീഷയിലേക്ക് സൈക്കിളില്‍ യാത്ര; അതിഥി തൊഴിലാളികളെ പൊലീസ് മടക്കി അയച്ചു

Synopsis

താനൂരിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെ ഒഡീഷയിലേക്ക് പുറപ്പെട്ട 23 അംഗ സംഘത്തെയാണ് കോട്ടക്കലിൽ വെച്ച് പൊലീസ് തടഞ്ഞത്. 

കോട്ടക്കൽ: മലപ്പുറം ജില്ലയില്‍ നിന്നും സൈക്കിളിൽ നാട്ടിലേക്ക് തിരിച്ച അതിഥി തൊഴിലാളികളെ കോട്ടക്കൽ പൊലീസ് തിരിച്ചയച്ചു. താനൂരിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെ ഒഡീഷയിലേക്ക് പുറപ്പെട്ട 23 അംഗ സംഘത്തെയാണ് കോട്ടക്കലിൽ വെച്ച് പൊലീസ് തടഞ്ഞത്. 

താനൂരിൽ നിന്നും 23 സൈകിളുകളിലായാണ് സംഘം യാത്ര തിരിച്ചത്. കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ച് ഇവരെ താമസ സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. സി ഐ. കെ ഒ പ്രദീപ്, എ എസ് ഐ രവീന്ദ്രൻ, എച്ച് സി കൈലാസ്, സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ തടഞ്ഞ് തിരിച്ചയച്ചത്. താനൂരില്‍ നിന്നും 1,964 കിലോമീറ്ററാണ് ഒഡീഷയിലേക്ക് ഉള്ളത്.

PREV
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു