ചോദ്യം ചെയ്യാൻ തുടങ്ങിയ ഉടൻ മൊയ്തീൻ കുട്ടി കുഴ‍ഞ്ഞുവീണു, മർദിച്ചിട്ടില്ലെന്ന് പൊലീസ്; ഹൃദ്രോഗിയെന്ന് ഡോക്ടർമാർ

Published : Mar 12, 2024, 11:55 AM ISTUpdated : Mar 12, 2024, 12:04 PM IST
ചോദ്യം ചെയ്യാൻ തുടങ്ങിയ ഉടൻ മൊയ്തീൻ കുട്ടി കുഴ‍ഞ്ഞുവീണു, മർദിച്ചിട്ടില്ലെന്ന് പൊലീസ്; ഹൃദ്രോഗിയെന്ന് ഡോക്ടർമാർ

Synopsis

ഉടൻ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നി​ല ​ഗുരുതരമായതിനെ തുടർന്ന്  പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 

മലപ്പുറം: പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി യുവാവിന്റെ ബന്ധുക്കൾ. യുവാവിന് പൊലീസിന്റെ മർദനമേറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി (36) ആണ് സ്റ്റേഷനിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നി​ല ​ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 

മൊയ്തീൻകുട്ടിയെ പൊലീസ് മർദിച്ചതാണ് മരണ കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. അതേസമയം, ആരോപണം നിഷേധിച്ച് പൊലീസ് രം​ഗത്തെത്തി. ഒരു കാരണവശാലും മർദനമുണ്ടായിട്ടില്ലെന്ന് പാണ്ടിക്കാട് പൊലീസ് പറ‍ഞ്ഞു. കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. അക്കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയുക മാത്രമാണുണ്ടായത്. എന്നാൽ ചോദ്യം ചെയ്യാൻ തുടങ്ങിയ ഉടൻ തന്നെ മൊയ്തീൻ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. യുവാവ് ഹൃദ്രോ​ഗിയാണെന്നും പൊലീസ് പറയുന്നു. യുവാവിൻ്റേത് ഹൃദയാഘാതത്തെ തുടർന്നുള്ള മരണമാണെന്നും പൊലീസ് പറയുന്നു.

അതേസമയം, ഇത് ശരിവെക്കുന്നതാണ് ഡോക്ടർമാരുടെ പ്രതികരണവും. നേരത്തെ, മൊയ്തീൻകുട്ടി ഹൃദ്രാ​ഗത്തിന് ചികിത്സ തേടിയിരുന്നതായി ഡോക്ടർമാരും പറയുന്നുണ്ട്. ക്ഷേത്ര ഉത്സവത്തിനിടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടതാണ് യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുവാവിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. 

മോർച്ചറിയിൽ നിന്ന് മൃതദേഹം കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേ,പ്രതിഷേധം രാഷ്ട്രീയനേട്ടത്തിന് വേണ്ടിയായിരുന്നില്ലേ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്