
തേഞ്ഞിപ്പലം: മലപ്പുറം തേഞ്ഞിപ്പലത്ത് ഒമ്പതുവയസുകാരനെ ബലാത്സംഗം ചെയ്ത കേസില്‍ 36 കാരിക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ ബന്ധുവായ സ്തീക്കെതിരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.
കുട്ടിയുടെ അമ്മയുടെ സഹോദരന്‍റെ ഭാര്യയായ സ്ത്രീക്കെതിരെയാണ് കേസ്. കഴിഞ്ഞ ഒന്നര വര്‍ഷമായി കുട്ടിയെ ഈ സ്ത്രീ പ്രകൃതി വിരുദ്ധമായി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി.കുട്ടി മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ പരിശോധിച്ചിരുന്നു. ഡോക്ടറോട് കുട്ടി പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഡോക്ടര്‍ വിവരം കൈമാറിയതനുസരിച്ച് പോലീസ് എത്തി അന്വേഷണഷം നടത്തി.
മാതാപിതാക്കള്‍ പരാതി എഴുതി നല്‍കിയതോടെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഒന്നര വര്‍ഷത്തിനിടെ കുട്ടിയെ യുവതി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ കിട്ടിയിട്ടുള്ള വിവരം.കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വീട്ടിലാണ് സ്ത്രീ താമസിച്ചിരുന്നത്. കുട്ടിയുടെ മൊഴിയെടുത്തശേഷം യുവതിയുടെ അറസ്റ്റടക്കമുള്ള തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam